ആത്മാർഥ മനസോടെ വിദ്യാർഥിനികൾ.! അറ്റകുറ്റപ്പണികൾ നടത്തി ആശുപത്രിക്ക് നേടി നൽകിയത് ലക്ഷങ്ങൾ; പ​യ്യ​ന്നൂ​ര്‍ വ​നി​താ പോ​ളി​ടെ​ക്‌​നി​കിലെ കുട്ടികളാണ് അറ്റകുറ്റപ്പണി നടത്തി മാതൃകയായത്

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ഹെ​ഡ്ക്വാ​ര്‍​ട്ടേ​ഴ്‌​സ് ആ​ശു​പ​ത്രി​യി​ലെ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യ ബ​യോ​മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളും ആ​ശു​പ​ത്രി​യി​ലെ മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും ഫ​ര്‍​ണി​ച്ച​റു​ക​ളും പ​യ്യ​ന്നൂ​ര്‍ വ​നി​താ പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ലെ നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ന​വീ​ക​രി​ച്ചു. ആ​ശു​പ​ത്രി​യി​ലെ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​യ​ത്.

സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം ടെ​ക്‌​നി​ക്ക​ല്‍ സെ​ല്‍ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന പു​ന​ര്‍​ജ​നി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് സെ​പ്റ്റം​ബ​ർ 29 മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ ര​ണ്ട് വ​രെ നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യി ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്. 28 ല​ക്ഷം രൂ​പ​യു​ടെ ആ​സ്തി​ക​ളാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്ത​ത്.

ചെ​റി​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ളെ​ല്ലാം മാ​റ്റി​വ​ച്ച നി​ല​യി​ലാ​യി​രു​ന്നു. സം​സ്ഥാ​ന​ത​ല​ത്തി​ല്‍ പ​രി​ശീ​ല​നം ല​ഭി​ച്ച നൂ​റോ​ളം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ​ത്. എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രാ​യ എം.​അ​നീ​ഷ്‌​കു​മാ​ര്‍ , എ.​വി.​സ​ലി​ന്‍ എ​ന്നി​വ​ര്‍ മേ​ല്‍​നോ​ട്ടം വ​ഹി​ച്ചു.

Related posts