 ഗുജറാത്തിലെ വഡോദരയില്‍ ബി.ജെ.പി എം.എല്‍.എ സതീഷ് പട്ടേലിന് നേരെ ആശാ (അക്രെഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റ്) വര്‍ക്കര്‍മാര്‍ നടത്തിയ പ്രതിഷേധത്തിനിടെ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. തുല്ല്യവേതനവും സ്ഥിരനിയമനവും ആവശ്യപ്പെട്ട് കളക്ടറേറ്റിന് മുന്നില്‍ സമരം നടത്തുകയായിരുന്ന ആശാവര്‍ക്കര്‍മാരുടെ സമീപത്തേക്ക് എംഎല്‍എ എത്തിയപ്പോഴായിരുന്നു സംഭവം. കളക്ടറേറ്റിന് മുന്നില്‍ സതീഷ് പട്ടേലിനെ വനിതാ പ്രവര്‍ത്തകര്‍ ഘരാവോ ചെയ്തു.

ഇതിനിടെ തനിക്കെതിരെ മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാരോട് ‘എന്നെ ചീത്ത വിളിക്കേണ്ട, നരേന്ദ്രമോദിയെ ചീത്ത വിളിച്ചോ’ എന്ന് എം.എല്‍.എ പറഞ്ഞുവെന്ന് ദേശീയമാധ്യമമായ ‘ജനതാ കാ റിപ്പോര്‍ട്ടര്‍’ റിപ്പോര്‍ട്ട് ചെയ്തു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ബി.ജെ.പിക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. നേരത്തെ അമിത് ഷായുടെയും ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന്റെയും പരിപാടികള്‍ക്കു നേരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു.