ബൈ​ബി​ളി​ലെ മു​ഴു​വ​ന്‍ പു​സ്ത​ക​ങ്ങ​ളു​ടെ​യും പേ​രു​ക​ള്‍ മൂ​ന്നു​വ​യ​സു​കാ​ര​ന് ഹൃ​ദി​സ്ഥം; ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ര്‍​ഡ്‌​സി​ല്‍ ഇ​ടം പി​ടിച്ച് ആദം

വേ​ദ​പു​സ്ത​ക​ത്തി​ലെ മു​ഴു​വ​ന്‍ പു​സ്ത​ക​ങ്ങ​ളു​ടെ​യും പേ​രു​ക​ള്‍ ആ​ദം തോ​മ​സ് നി​തി​ന്‍ എ​ന്ന മൂ​ന്നു വ​യ​സു​കാ​ര​ന്‍റെ അ​ധ​ര​ത്തി​ല്‍ നി​ന്നു മു​ത്തു പോ​ലെ പൊ​ഴി​യു​മ്പോ​ള്‍ അ​ത്ഭു​ത​ത്തോ​ടൊ​പ്പം ദി​വ്യ അ​നു​ഭൂ​തി​യാ​ണ് കേ​ള്‍​വി​ക്കാ​ര്‍ അ​നു​ഭ​വി​ക്കു​ന്ന​ത്.

കേ​വ​ലം ഒ​രു മി​നി​റ്റ് ഒ​രു സെ​ക്ക​ന്‍​ഡ് കൊ​ണ്ട് ബൈ​ബി​ളി​ലെ 73 പു​സ്ത​ക​ങ്ങ​ളു​ടെ പേ​രു​ക​ള്‍ നി​ര്‍​ത്താ​തെ ഉ​ച്ച​രി​ച്ച​പ്പോ​ള്‍ ആ​ദം ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ര്‍​ഡ്‌​സി​ല്‍ ഇ​ടം പി​ടി​ക്കു​ക​യാ​യി​രു​ന്നു.

കു​ള​ന​ട​യി​ല്‍ കൈ​പ്പു​ഴ നോ​ര്‍​ത്ത് പ​ള്ളി​വാ​തു​ക്ക​ല്‍ ഹൗ​സി​ല്‍ നി​തി​ന്‍ പി. ​തോ​മ​സി​ന്‍റെ​യും ജി​ത്തു തെ​രേ​സ ജോ​ര്‍​ജി​ന്‍റെ​യും മ​ക​നാ​ണ് ആ​ദം. അ​മ്മ ജി​ത്തു സ്‌​നേ​ഹ​ത്തോ​ടും ക്ഷ​മ​യോ​ടും കൂ​ടി ന​ല്‍​കി​യ പ​രി​ശീ​ല​ന​മാ​ണ് ഈ ​കൊ​ച്ചു മി​ടു​ക്ക​നെ ഇ​ന്ത്യ ബു​ക്ക് റി​ക്കാ​ര്‍​ഡ്‌​സി​ല്‍ എ​ത്തി​ച്ച​ത്.

വേ​ദ​പു​സ്ത​ക​ത്തി​ലെ സ​ങ്കീ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​ദം വ്യ​ക്ത​ത​യോ​ടു കൂ​ടി കാ​ണാ​തെ പ​റ​യു​മ്പോ​ള്‍ ആ​രും മി​ഴി​ച്ചി​രു​ന്നു പോ​കും. കു​ട്ടി​ക്കാ​ലം മു​ത​ലേ എ​ന്ത് കേ​ട്ടാ​ലും ഒ​റ്റ​യ​ടി​ക്ക് ഹൃ​ദി​സ്ഥ​മാ​ക്കു​ന്ന കു​ട്ടി​യു​ടെ ക​ഴി​വി​നെ മാ​താ​പി​താ​ക്ക​ള്‍ തി​രി​ച്ച​റി​ഞ്ഞു.

ആ​ദ​ത്തി​ന്‍റെ പി​താ​വ് നി​തി​ന്‍ തോ​മ​സ് ന​ല്‍​കി​യ പി​ന്തു​ണ​യാ​ണ് കു​ട്ടി​യെ ഇ​ന്ത്യ ബു​ക്ക് റെ​ക്കോ​ര്‍​ഡ്‌​സി​ലേ​ക്ക് പ​ങ്കെ​ടു​പ്പി​ക്കാ​നു​ള്ള പ്ര​ചോ​ദ​നം.

ഈ ​അ​പൂ​ര്‍​വ​ നേ​ട്ടം കേ​വ​ലം ഒ​രു റെ​ക്കോ​ര്‍​ഡ് മാ​ത്ര​മ​ല്ല ഓ​രോ കു​ട്ടി​യിലും ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന ക​ഴി​വു​ക​ളു​ടെ ഓ​ര്‍​മ്മ​പ്പെ​ടു​ത്ത​ല്‍ കൂ​ടി​യാ​ണ​ന്ന് അ​മ്മ ജി​ത്തു പ​റ​യു​ന്നു.പി​താ​വ് നി​തി​ന്‍ ഖ​ത്ത​റി​ല്‍ മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍​ജി​നി​യ​റാ​ണ്. അ​മ്മ ജി​ത്തു ദു​ബാ​യി​ല്‍ സോ​ഫ്റ്റ്‌​വെ​യ​ര്‍ എ​ന്‍​ജി​നി​യ​റു​മാ​ണ്.

Related posts

Leave a Comment