അങ്ങനെ നീണ്ട പതിനേഴ് വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യ ആ നേട്ടം വീണ്ടും കൈവരിച്ചിരിക്കുന്നു. ലോക സുന്ദരിപ്പട്ടം. 2000 ത്തില്‍ പ്രിയങ്ക ചോപ്ര നേടിയ ആ നേട്ടത്തിനുശേഷം ഇപ്പോള്‍ മാനുഷി ചില്ലാറിലൂടെ ഇന്ത്യ ആ കിരീടം തിരിച്ചുപിടിച്ചിരിക്കുന്നു. വിജയിയെ പ്രഖ്യാപിച്ചതിനുശേഷം ഇന്ത്യയിലെ പ്രമുഖരടക്കമുള്ളവര്‍ മാനുഷ്യ്ക്ക് അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയിരുന്നു.
അക്കൂട്ടത്തില്‍ മാനുഷിയ്ക്കായി ശശി തരൂര്‍ എംപി ട്വിറ്ററില്‍ കുറിച്ച കുറിപ്പ് മാത്രം വിവാദമായി. ചില്ലാറെ ചില്ലറെന്ന് വിശേഷിപ്പിച്ച ശശി തരൂരിനെ ആളുകള്‍ കണക്കറ്റ് പരിഹസിക്കുകയും ചെയ്യുകയുണ്ടായി. പിന്നീട് അദ്ദേഹം ക്ഷമാപണം നടത്തുകയും ചെയ്തു. അവസാനം ലോക സുന്ദരിപ്പട്ടം 17 വര്‍ഷത്തിനുശേഷം ഇന്ത്യയിലെത്തിച്ച മാനുഷി ചില്ലാറെ ചില്ലറെന്ന് വിശേഷിപ്പിച്ച ശശി തരൂര്‍ എം.പിക്ക് മറുപടിയുമായി മാനുഷിതന്നെ രംഗത്തെത്തി.
ലോകത്തിലെ വലിയ നേട്ടങ്ങളില്‍ ഒന്ന് സ്വന്തമാക്കിയ പെണ്‍കുട്ടിയെ ഇത്തരം തമാശകള്‍ അസ്വസ്ഥയാക്കില്ലെന്നാണ് മാനുഷി ട്വിറ്ററിലൂടെ തരൂരിന് നല്കിയ മറുപടി. ഇന്ത്യന്‍ പണം ലോകത്തെ കീഴടക്കിയത് ബിജെപി മനസിലാക്കണം, ‘ചില്ലറ’ പോലും ലോക സുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടു എന്നായിരുന്നു ശശിതരൂരിന്റെ ട്വീറ്റ്. ട്വീറ്റ് വിവാദമായതോടെ ദേശീയ വനിതാ കമ്മീഷന് തരൂരിന് നോട്ടീസ് അയയ്ക്കുകയും എം.പിക്കെതിരെ വ്യാപക വിമര്‍ശം ഉയരുകയും ചെയ്തിരുന്നു. ഇതോടെ തരൂര്‍ മാപ്പപേക്ഷയുമായി ട്വിറ്ററില്‍ വീണ്ടുമെത്തി. ഈ ട്വീറ്റിനാണ് മാനുഷി മറുപടി നല്‍കിയിട്ടുള്ളത്.
You’re a class act, @ManushiChhillar! Beautiful, smart & uncommonly gracious too. Still, if any offence was caused to any member of your family, sincere apologies. Like every Indian, I’m proud of you. https://t.co/42wdOqV0wZ
— Shashi Tharoor (@ShashiTharoor) November 20, 2017
Exactly @vineetjaintimes agree with you on this. A girl who has just won the World isn’t going to be upset over a tongue-in-cheek remark. ‘Chillar’ talk is just small change – let’s not forget the ‘chill’ within Chhillar 🙂 @ShashiTharoor https://t.co/L5gqMf8hfi
— Manushi Chhillar (@ManushiChhillar) November 20, 2017
What a mistake to demonetise our currency! BJP should have realised that Indian cash dominates the globe: look, even our Chhillar has become Miss World!
— Shashi Tharoor (@ShashiTharoor) November 19, 2017