ട്രിഡെന്റ് ആര്‍ട്സിന്റെ ബാനറില്‍ വസന്ത്മണി രചനയും സംവിധാനവും നിര്‍വഹിക്കുന്ന വെട്രിവേല്‍ ഏപ്രില്‍ ആദ്യം തിയറ്ററുകളിലെത്തുന്നു. സുബ്രഹ്മണ്യപുരത്തിലെ പ്രധാന താരങ്ങള്‍ ഈ ചിത്രത്തില്‍ വസന്ത്മണിയോടൊപ്പം സഹകരിക്കുന്നു. അതിമനോഹരവും തനി തമിഴ് ഗ്രാമീണജീവിത ശൈലിയിലുള്ള കഥയാണ് വെട്രിവേലിന്റേത്.
കെട്ടുറപ്പുള്ള കഥ, പ്രണയത്തിന്റെ ത്രില്ല്, സംഘര്‍ഷം, സംഘട്ടനം, ഇമ്പമേറിയ ഗാനങ്ങള്‍, സുന്ദരമായ ആവിഷ്കാരശൈലി എന്നിവയാണ് ഈ സിനിമയെ പ്രേക്ഷകര്‍ക്കു പ്രിയപ്പെട്ടതാക്കുന്നത്. ശശികുമാര്‍, മിയാ ജോര്‍ജ്, പ്രഭു, സമുദ്രക്കനി, തമ്പി രാമയ്യ, രേണുക, അനന്ത്നാഗ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്.വി. രവിയാണ് നിര്‍മാണം. സംഗീതം ഡി. ഇമന്‍, കാമറ എസ്.ആര്. കതിര്, എഡിറ്റിംഗ് എ.എല്‍. രമേശ്. -ദേവസിക്കുട്ടി