ഓര്‍ലന്റോ: ക്ലാസില്‍ ഇരുന്ന സഹപാഠിയെ നുള്ളി നോവിച്ച കുറ്റത്തിനു 12 കാരിയെ പോലീസ് അറസ്റ്റു ചെയ്തു ജുവനൈയില്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.
ഫ്‌ളോറിഡ ഒര്‍ലാന്റോയിലെ സ്കൂളില്‍ മാര്‍ച്ച് ആദ്യവാരമാണ് കേസിനാസ്പദമായ സംഭവം. സംഭവത്തെക്കുറിച്ച് സഹപാഠിയായ ആണ്‍കുട്ടിയാണ് സ്കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയത്. ഇതിനെതുടര്‍ന്നു 12 കാരിയെ സസ്‌പെന്‍ഡു ചെയ്തു. പോലീസ് കുട്ടിയെ കേസില്‍നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചുവെങ്കിലും പരാതിക്കാരനായ കുട്ടിയുടെ മാതാവ് കേസ് തുടരുവാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് പോലീസിനു നടപടികള്‍ സ്വീകരിക്കേണ്ടിവന്നത്.
കേസില്‍ പ്രതിയായ പെണ്‍കുട്ടി ഇനി കമ്യൂണിറ്റി സര്‍വീസും ഡ്രഗ് ടെസ്റ്റും പാസാകേണ്ടതുണട്. അതേസമയം കുട്ടികള്‍ കളിക്കുന്നതിനിടയില്‍ ഇത്തരം സംഭവങ്ങള്‍ സാധാരണമാണെന്നും ഇതിനെതിരെ നടപടികള്‍ സ്വീകരിച്ചത് വിഢിത്തമാണെന്നുമാണ് പെണ്‍കുട്ടിയുടെ പിതാവ് ഇതേക്കുറിച്ച് പ്രതികരിച്ചത്.
റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍