പു​തു​വ​ത്സ​ര ‘കു​ടി​’യി​ൽ ക​ണ്ണൂ​ർ ഒ​ന്നാം​സ്ഥാ​ന​ത്ത്; എ​റ​ണാ​കു​ളം പാ​ലാ​രി​വ​ട്ട​ത്ത് 66.21 ല​ക്ഷം രൂപയുടെയും ഇ​രി​ങ്ങാ​ല​ക്കു​ട​ക്കാർ 61 ല​ക്ഷം രൂ​പ​യു​ടെയുടം മ​ദ്യം കുടിച്ചു

ക​ണ്ണൂ​ർ: ഇ​ത്ത​വ​ണ​ത്തെ പു​തു​വ​ത്സ​ര ‘കു​ടി​’യി​ൽ ക​ണ്ണൂ​ർ ഒ​ന്നാം​സ്ഥാ​ന​ത്ത്. സം​സ്ഥാ​ന​ത്ത് ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​നു​കീ​ഴി​ൽ ഇ​ത്ത​വ​ണ കൂ​ടു​ത​ൽ മ​ദ്യ​വി​ൽ​പ്പന ന​ട​ന്ന​ത് ക​ണ്ണൂ​രി​ലാ​ണ്. 31ന് ​ക​ണ്ണൂ​ർ പാ​റ​ക്ക​ണ്ടി​യി​ലു​ള്ള ഔ​ട്ട്‌​ലെ​റ്റി​ൽ 67.91 ല​ക്ഷം രൂ​പ​യു​ടെ മ​ദ്യ​വി​ല്പ​ന ന​ട​ന്നു. എ​റ​ണാ​കു​ളം പാ​ലാ​രി​വ​ട്ട​ത്ത് 66.21 ല​ക്ഷം രൂ​പ​യു​ടെ​യും കൊ​പ്പ​ത്ത് 62.14 ല​ക്ഷം രൂ​പ​യു​ടെ​യും മ​ദ്യം വി​റ്റു. ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ 61 ല​ക്ഷം രൂ​പ​യു​ടെ മ​ദ്യം വി​റ്റു.

മാ​ഹി​യി​ൽ അ​നൗ​ദ്യോ​ഗി​ക​ക​ണ​ക്കു​ക​ൾ പ്ര​കാ​രം പു​തു​വ​ത്സ​ര​ത്ത​ലേ​ന്ന് ര​ണ്ടേ​ക്കാ​ൽ കോ​ടി രൂ​പ​യു​ടെ മ​ദ്യ​വി​ൽ​പ്പ​ന ന​ട​ന്നു. സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ ശ​രാ​ശ​രി ഒ​രു കോ​ടി​യാ​ണ് മാ​ഹി​യി​ലെ ക​ച്ച​വ​ടം. 62 മ​ദ്യ​ശാ​ല​ക​ളാ​ണ് മാ​ഹി​യി​ലു​ള്ള​ത്.

മാ​ഹി​യി​ൽ​നി​ന്നു​ള്ള മ​ദ്യ​ക്ക​ട​ത്ത് ത​ട​യു​ന്ന​തി​ന് പോ​ലീ​സ് ശ​ക്ത​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഊ​ടു​വ​ഴി​ക​ളി​ലൂ​ടെ​യു​ള്ള ക​ട​ത്ത് നി​ർ​ബാ​ധം തു​ട​ർ​ന്നു. മ​ദ്യ​ക്ക​ട​ത്ത് ത​ട​യാ​ൻ എ​ക്സൈ​സ് സം​ഘ​വും രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

Related posts