സാക്ഷി”തൊ​പ്പി​വ​ച്ച’ മു​ള​നാ​ഴിയിൽ വ​ൻ​പ​യ​ർ സത്യം പറയും; മത്സരത്തിനു മാ​ർ​ക്കി​ടാൻ”ക​ട​ലാ​സു​പേ​ന​ക​ൾ

തൃ​ശൂ​ർ: ക​ട​ലാ​സു പേ​ന​ക​ൾ മാ​ത്ര​മ​ല്ല ക​ലോ​ത്സ​വ വേ​ദി​യി​ൽ ഉൗ​ഴം ന​റു​ക്കെ​ടു​പ്പി​ന് ഉ​പ​യോ​ഗി​ക്കു​ന്ന പാ​ത്ര​വും ഇ​ത്ത​വ​ണ സ്പെ​ഷ​ലാ​ണ്. ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ പാ​ലി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മു​ള​നാ​ഴി​ക​ൾ ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്കും ഉൗ​ഴം ന​റു​ക്കി​ടു​ക.

സാ​ധാ​ര​ണ പ്ലാ​സ്റ്റി​ക് ചെ​പ്പു​ക​ളോ പാ​ത്ര​ങ്ങ​ളോ ആ​ണ് ന​റു​ക്കെ​ടു​പ്പി​ന് ഉ​പ​യോ​ഗി​ക്കാ​റു​ള്ള​ത്. മു​ള​നാ​ഴി​യു​ടെ സ്വ​കാ​ര്യ​ത ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നു നാ​ഴി​ക്കു മു​ക​ളി​ൽ സാ​ന്താ​ക്ലോ​സി​ന്‍റെ തൊ​പ്പി അ​ണി​യി​ക്കും. വ​ൻ​പ​യ​ർ വി​ത്തി​ലാ​ണ് ന​റു​ക്ക് ന​ന്പ​ർ രേ​ഖ​പ്പെ​ടു​ത്തു​ക എ​ന്ന പ്ര​ത്യേ​ക​ത കൂ​ടി​യു​ണ്ട്. ഈ ​വി​ത്തു​ക​ളാ​ണ് മ​ത്സ​രാ​ർ​ഥി​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ക.

മത്സരത്തിനു മാ​ർ​ക്കി​ടാൻ”ക​ട​ലാ​സു​പേ​ന​ക​ൾ

തൃ​ശൂ​ർ: ഇ​ത്ത​വ​ണ സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ മാ​ർ​ക്കി​ടാ​നും മ​റ്റു​കാ​ര്യ​ങ്ങ​ൾ​ക്കും ഉ​പ​യോ​ഗി​ക്കു​ന്ന​തു ക​ട​ലാ​സു​പേ​ന​ക​ൾ. ഗ്രീ​ൻ ​പ്രോ​ട്ടോ​കോ​ൾ പാ​ലി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​ട​ലാ​സു​പേ​ന​ക​ൾ തെ​ര​ഞ്ഞെ​ടു​ത്ത​ത്. തൃ​ശൂ​ർ ഈ​സ്റ്റ് ഉ​പ​ജി​ല്ല​യി​ലെ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്നാ​ണ് ക​ലോ​ത്സ​വ​ത്തി​നാ​യി ക​ട​ലാ​സു പേ​ന​ക​ൾ നി​ർ​മി​ക്കു​ക. വി​വി​ധ സ്കൂ​ളു​ക​ളി​ൽനി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത 50 വി​ദ്യാ​ർ​ഥി​ക​ളും 35 ക്രാ​ഫ്റ്റ് അ​ധ്യാ​പ​ക​രും പേ​നനി​ർ​മാ​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കും. ഇ​ന്നു രാ​വി​ലെ മു​ത​ൽ മോ​ഡ​ൽ ഗേ​ൾ​സ് സ്കൂ​ളി​ൽ ആരംഭിച്ച ​പേ​ന​നി​ർ​മാ​ണം തുടങ്ങി.

ഉ​ച്ച​യോടെ മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് എ​ത്തി പേനകൾ ഏ​റ്റു​വാ​ങ്ങി. പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മു​ര​ളി പെ​രു​നെ​ല്ലി എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി.ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ പാ​ലി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​ലോ​ത്സ​വ​ത്തി​ൽ ക​ട​ലാ​സു​പേ​ന​യെ​ന്ന ആ​ശ​യം പ്രോ​ഗ്രാം ക​മ്മി​റ്റി കൊ​ണ്ടു​വ​ന്ന​ത്. ’​

Related posts