ഉമ്മൻ ചാണ്ടിക്ക് ഭാര്യയും രണ്ട് മക്കളും ചികിത്സ നിഷേധിക്കുന്നു; ഇതൊക്കെ കണ്ടുനിൽക്കാൻ വിഷമമുണ്ടെന്ന് സഹോദരൻ അലക്സ് വി ചാണ്ടി


കോട്ടയം: ഉമ്മൻ ചാണ്ടിയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയറിയിച്ച് സഹോദരൻ അലക്സ് വി. ചാണ്ടി രംഗത്ത്. കഴിഞ്ഞ 15 ദിവസമായി ഒരു ചികിത്സയും ഉമ്മൻ ചാണ്ടിക്ക് നൽകുന്നില്ല.

ഉമ്മൻ ചാണ്ടിയെ കാണാനെ ത്തുന്നവരെ അനുവദിക്കുന്നില്ല.ഉമ്മൻ ചാണ്ടിക്ക് ഭാര്യയും മൂത്ത മകളും ചാണ്ടി ഉമ്മനും ചികിത്സ നിഷേധിക്കുന്നെന്നാണ് അലക്സ് വി. ചാണ്ടിയുടെ ആരോപണം.സഹോദരനായതിനാൽ ഇതൊക്കെ കണ്ടുനിൽക്കാൻ വിഷമമുണ്ട്.

ഉമ്മൻ ചാണ്ടിയുടെ ഭാര്യയും മൂത്ത മകളും ചാണ്ടി ഉമ്മനുമാണ് മുൻ മുഖ്യമന്ത്രിക്ക് ചികിത്സ നിഷേ ധിക്കുന്നത്. ഇളയ മകൾ അച്ചു ഉമ്മന് പിതാവിന് മികച്ച ചികിത്സ കിട്ടണമെന്നാണ് ആവശ്യമെന്നും അലക്സ് ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തേ, ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നെന്ന് ചൂണ്ടിക്കാട്ടി അലക്സ് ചാണ്ടിയും ബന്ധു ക്കളുമടക്കം 42 പേർ ഒപ്പിട്ട് കത്ത് മുഖ്യമന്ത്രിക്ക് നൽകിയിരുന്നു. പരാതി നൽകിയ ശേഷം പിൻ വലിപ്പിക്കാൻ ഉമ്മൻ ചാണ്ടിയുടെ കുടുംബം പലരെയും കൊണ്ട് സമ്മർദ്ദം ചെലുത്തിയെന്നും അലക്സ് ചാണ്ടി വ്യക്തമാക്കി.

അതേസമയം, ത​നി​ക്ക് ശ​രി​യാ​യ ആ​രോ​ഗ്യ​പ​രി​പാ​ല​നം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന വാ​ർ​ത്ത​ക​ൾ നി​ഷേ​ധി​ച്ച് ഉ​മ്മ​ൻ ചാ​ണ്ടി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കു​ടും​ബ​വും കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യും ഒ​പ്പ​മു​ണ്ടെ​ന്നും ത​നി​ക്ക് ല​ഭി​ക്കു​ന്ന മി​ക​ച്ച ചി​കി​ത്സ​യി​ൽ പൂ​ർ​ണ സം​തൃ​പ്ത​നാ​ണെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്ക് വീ​ഡി​യോ​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

ഉ​മ്മ​ൻ ചാ​ണ്ടി​യ്ക്ക് മ​തി​യാ​യ ചി​കി​ത്സ ന​ൽ​കു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണ​മു​യ​ർ​ത്തി ബന്ധുക്കൾ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് മ​ക​ൻ ചാ​ണ്ടി ഉ​മ്മ​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജ് വ​ഴി ഉ​മ്മ​ൻ ചാ​ണ്ടി കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts

Leave a Comment