ന്യൂഡൽഹി: ശ്രീലങ്കയ്ക്കെതിരേ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഹോം സീരീസ് കൊണ്ടു ടീമിന് നേട്ടമൊന്നുമുണ്ടായില്ലെന്ന് ഹർഭജൻ സിംഗ്. ശ്രീലങ്കയ്ക്കെതിരേയുള്ള പരന്പര കഴിഞ്ഞതേ ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിലേക്കു പറക്കുകയായിരുന്നു.
ദക്ഷിണാഫ്രിക്കയ്ക്കതിരേയുള്ള ടെസ്റ്റ് മത്സരങ്ങൾക്കു മുന്‍പ് ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ ഒരു സന്നാഹ മത്സരം പോലും നടത്തിയില്ല. ഇതിന്റെ കുറവ് പ്രകടനത്തിലും ബാധിച്ചു. മൂന്നു ടെസ്റ്റുകളുടെ പരന്പരയിൽ ആദ്യ രണ്ടു കളിയും തോറ്റ് ഇന്ത്യ പരന്പര നഷ്ടമാക്കി. ദ
ക്ഷിണാഫ്രിക്കൻ പര്യടനത്തിനു മുമ്പ് ഇന്ത്യൻ ടീമിലെ പ്രധാന കളിക്കാർ അവിടെയെത്തണമായിരുന്നുവെന്നും ഹർഭജൻ പറഞ്ഞു. ശ്രീലങ്കയ്ക്കെതിരേയുള്ള ഹോം സീരീസ് കൊണ്ട് ഒരു തരത്തിലുള്ള നേട്ടവും സ്വന്തമാക്കാൻ ടീമിനായില്ലെന്നും ഇന്ത്യൻ ഓഫ് സ്പിന്നർ പറഞ്ഞു.
ദക്ഷിണാഫ്രിക്കയിലേക്കുള്ള തയാറെടുപ്പിന് ധർമശാലയിലെങ്കിലും പരിശീലനം നടത്താമായിരുന്നുവെന്നും ഹർഭജൻ പറഞ്ഞു. ദക്ഷിണാഫ്രിക്കയിലേതുപോലെ ഉയർന്ന പ്രദേശം, തണുത്ത അന്തരീക്ഷം, പേസിന്റെ ഒപ്പം പന്തിന്റെ ബൗണ്‍സും ധർമശാലയിൽ പരിശീലനം നടത്തിയിരുന്നെങ്കിൽ പഠിച്ചെടുക്കാമായിരുന്നു.