പ്രണയസാഫല്യം! നടി ഭാവന ഇനി നവീന് സ്വന്തം; ചടങ്ങില്‍ പങ്കെടുത്തത് ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം; ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറല്‍

കനത്ത സുരക്ഷാ സന്നാഹങ്ങളോടെ നടി ഭാവനയുടെ കഴുത്തില്‍ കന്നഡ സിനിമാ നിര്‍മാതാവ് നവീന്‍ താലി ചാര്‍ത്തി. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങിലായിരുന്നു താലികെട്ട്. ബന്ധുക്കള്‍ക്കും സിനിമാമേഖലയിലെ സുഹൃത്തുക്കള്‍ക്കുമായി വൈകിട്ട് സ്‌നേഹവിരുന്നുമുണ്ട്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു വിവാഹ നിശ്ചയം.

 

വിവാഹത്തലേന്ന് ഞായറാഴ്ച തൃശൂരിലെ വീട്ടില്‍ രമ്യ നമ്പീശന്റെ നേതൃത്വത്തില്‍ സിനിമാമേഖലയിലെ അടുത്ത കൂട്ടുകാരികള്‍ എത്തിയിരുന്നു. മൈലാഞ്ചി ചടങ്ങിന്റെ ദൃശ്യങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

 

Related posts