പിണറായി വിജയന്‍ ധര്‍മടത്തും വി.എസ് മലമ്പുഴയില്‍ സ്ഥാനാര്‍ഥിയാകും; ഇടതുപക്ഷത്തിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

vaikomതിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനും പിണറായി വിജയനുമുള്‍പ്പെടെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 124 സ്ഥാനാര്‍ഥികളെ എല്‍ഡിഎഫ് പ്രഖ്യാപിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനാണു സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ ധര്‍മടത്ത് മത്സരിക്കുമ്പോള്‍ വി.എസ് മലമ്പുഴയില്‍ സ്ഥാനാര്‍ഥിയാകും. 92ല്‍ 90 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണു സിപിഎം ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കോതമംഗലവും തൊടുപുഴയുമടക്കം 16 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും. പ്രകടനപത്രിക ഏപ്രില്‍ അഞ്ചിനു പുറത്തിറക്കുമെന്നും വൈക്കം വിശ്വന്‍ അറിയിച്ചു.

Related posts