കലാഭവന്‍ മണി നടനേക്കാള്‍ മികവുറ്റ മനുഷ്യനായിരുന്നുവെന്ന് ജയറാം

klm-maniപത്തനാപുരം: കലാഭവന്‍ മണി മികച്ച നടനേക്കാള്‍ മികവുറ്റ മനുഷ്യനായിരുന്നുവെന്ന് നടന്‍ ജയറാം. പത്തനാപുരത്ത് നടന്ന കലാഭവന്‍ മണി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ജയറാം. വന്ന വഴി മറക്കാത്ത അപൂര്‍വം ചിലരില്‍ ഒരാളായിരുന്നു മണി. വര്‍ഷങ്ങളായുള്ള പരിചയത്തിലൂടെ സഹോദരതുല്യനായ ഒരാളെയാണ് തനിക്ക് നഷ്ടമായത്.

ഒരുപാട് വേര്‍പാടുകള്‍ ഉണ്ടായെങ്കിലും നികത്താനാകാത്ത വേര്‍പാടാണ് മണിയുടെ മരണമെന്നും ജയറാം പറഞ്ഞു.പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ കെ.ബി. ഗണേഷ്കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ബി അജയകുമാര്‍, ഹരി പത്തനാപുരം, അഡ്വ എസ് വേണുഗോപാല്‍, എസ്. സജീഷ്, എച്ച് നജീബ് മുഹമ്മദ്, പുനലൂര്‍ സോമരാജന്‍, സിസ്റ്റര്‍ റോസ്‌ലിന്‍ ചിറായില്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts