റഷ്യയില്‍ ഒരു അപ്പാര്‍ട്ട്മെന്റ് വില്പനയ്ക്കു വച്ചു. വടക്കുകിഴക്കന്‍ റഷ്യയിലെ മഗഡന്‍ ഒബ്ലാസ്റ്റ് പ്രദേശത്താണു ഇതു സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഇതു സാധാരണ കെട്ടിടമല്ല. അപ്പാര്‍ട്ട്മെന്റിലെ ചുമരുകള്‍ മുതല്‍ ടോയ്ലെറ്റ് സീറ്റ് വരെ എല്ലാം സ്വര്‍ണം കൊണ്ടാണു നിര്‍മിച്ചിരിക്കുന്നത്. പക്ഷേ, ബംഗ്ലാവ് സ്വര്‍ണത്തില്‍ തീര്‍ത്തതാണെങ്കിലും വില തീരെ കുറവാണ്. 6.5 മില്യണ്‍ റൂബിള്‍. അതായത് ഏകദേശം 64 ലക്ഷം രൂപ.
അതേസമയം, ഇതിനെ ചീത്ത വിളിക്കാനും ഇന്റര്‍നെറ്റില്‍ ആളുകളുണ്ട്. ഇതുണ്ടാക്കിയവര്‍ വിഡ്ഢികളാണെന്നാണു ഒരു കമന്റ്. എല്ലാ സാധനങ്ങളും വിലകൂടിയതാണെങ്കിലും ഇതു വളരെ വിലകുറഞ്ഞ പരിപാടിയായിപ്പോയെന്നു മറ്റൊരു കമന്റ്.