കുഞ്ഞിനു കൂട്ടായി പൂച്ചക്കുട്ടി; ഒരു അപൂര്‍വസൗഹൃദത്തിന്റെ കഥ

cat1മനുഷ്യനും മൃഗവുമായി ലോകത്ത് ഇങ്ങനെ ഒരു സൗഹൃദം വേറെയുണ്ടാകുമോയെന്ന് സംശയമാണ്. പാണ്ടയെന്ന പൂച്ചയും സെന്‍ എന്ന മൂന്ന് മാസം പ്രായമുള്ള കുട്ടിയും തമ്മിലുള്ള സൗഹൃദമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കാനഡയിലാണ് ഈ ആപൂര്‍വ സുഹൃത്തുക്കള്‍ ഉള്ളത്. അമ്മ ലില്‍ സെന്നിനെ ഗര്‍ഭം ധരിച്ചിരുന്ന നാള്‍ മുതലാണ് ഇവര്‍ തമ്മിലുള്ള സൗഹൃദം തുടങ്ങുന്നത്. മൂന്ന് പൂച്ചകള്‍ വീട്ടില്‍ ഉണ്ടങ്കിലും പാണ്ടയെന്ന രണ്ടു വയസുള്ള പൂച്ചയുമായാണ് സെന്നിന് കൂടുതല്‍ സൗഹൃദം.

ലില്‍ ഗര്‍ഭിണിയായിരുന്നപ്പോള്‍ മുതല്‍ പാണ്ട എപ്പോഴും കൂടെത്തന്നെ ഉണ്ടാകുമായിരുന്നു. ഉറങ്ങാന്‍ കിടക്കുമ്പോള്‍ കൂടെ കിടക്കുകയും വയറിനടുത്തു വന്ന് മുരുളുകയും പ്രത്യേക ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തിരുന്നതായി ലില്‍ പറഞ്ഞു. പാണ്ട ഇപ്പോഴും വയറില്‍ കെട്ടിപ്പിടിച്ച് കിടക്കാറുണ്്ട്. അമ്മയുടെയും കുഞ്ഞിന്റെയും കാര്യത്തില്‍ ഏറെ ശ്രദ്ധാലുവായ പാണ്ടണ്്ട കുഞ്ഞിന് ദോഷകരമായ എന്തെങ്കിലും കാര്യങ്ങള്‍ കണ്ടാല്‍ ശബ്ദമുണ്ടാക്കി അതില്‍ നിന്ന് തന്നെ തടഞ്ഞിരുന്നതായി ലില്‍ പറയുന്നു.
cat2
സെന്‍ ജനിച്ചപ്പോള്‍ ഏറ്റവും സന്തോഷിച്ചതും പാണ്ടയായിരുന്നു. മറ്റു പൂച്ചകള്‍ അരികില്‍ വന്നിരിക്കുമെങ്കിലും പാണ്ടയ്ക്കായിരുന്നു സ്‌നേഹക്കൂടുതല്‍. പാണ്ട ആദ്യമായി സെന്നിനെ കണ്ടപ്പോള്‍ പ്രത്യേക ശബ്ദമുണ്ടാക്കുകയും സെന്‍ ആ ശബ്ദം തിരിച്ചറിഞ്ഞ് കൈകാലുകള്‍ ഇട്ടടിച്ച് ചിരിക്കുകയും ചെയ്തു. കുഞ്ഞിന്റെ കാര്യത്തില്‍ തനിക്ക് ഒരു ടെന്‍ഷനുമില്ലെന്നും എപ്പോഴും പാണ്ട സെന്നിന് കാവലായുണ്ടടന്നും ലില്‍ പറയുന്നു.

Related posts