മെ​ഡി​ക്ക​ൽ കോ​ള​ജ് ഐസിയു പീ​ഡ​നക്കേ​സ്; ഡോ​ക്ട​ർ​ക്കെ​തി​രാ​യ അ​​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഡിജിപിക്ക്


കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജ് ഐസിയു പീ​ഡ​ന കേ​സി​ൽ ഡോ​ക്ട​ർ​ക്കെ​തി​രാ​യ അ​​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഇന്ന് ഉച്ചയ്ക്കുശേഷം കൈമാറും. മെ​ഡി​ക്ക​ൽ കോ​ള​ജ് അ​സി. ക​മ്മീഷ​ണ​ർ കെ. സു​ദ​ർ​ശ​ൻ സി​റ്റി പോലീസ് മേ​ധാ​വി രാ​ജ്പാ​ൽ മീ​ണ​ക്കാ​ണ് റി​പ്പോ​ർ​ട്ട് ന​ൽ​കു​ക.

സം​ഭ​വശേ​ഷം ത​ന്നെ പ​രി​ശോ​ധി​ച്ച ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​കെ.​വി. പ്രീ​ത പ്ര​തി​ക്ക​നു​കൂ​ല​മാ​യാ​ണ് മൊ​ഴി ന​ൽ​കി​യ​തെ​ന്നും അ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് അ​തി​ജീ​വി​ത പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് ഡോ​ക്ട​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ന്ന​ത്.

അ​തി​ജീ​വി​ത​യെ പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ഡോ. ​കെ.​വി. പ്രീ​ത​യെ അ​ന്ന​ത്തെ ഐഎം​സിഎ​ച്ച് സൂ​പ്ര​ണ്ട് ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ, അ​തി​ജീ​വി​ത​യു​ടെ ര​ഹ​സ്യ​ഭാ​ഗ​ത്ത് പ​രി​ക്കോ ര​ക്ത​സ്രാ​വ​മോ ക​ണ്ടി​ട്ടി​ല്ലെ​ന്നാ​ണ് ഗൈ​ന​ക്കോ​ള​ജി​സ്റ്റ് പോലീ​സി​ന് മൊ​ഴി ന​ൽ​കി​യി​രു​ന്ന​ത്.

ബാ​ഹ്യ​മോ ആ​ന്ത​രി​ക​മോ ആ​യ അ​വ​യ​വ​ങ്ങ​ൾ​ക്ക് പ​രി​ക്കു​ക​ളൊ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ലെ​ന്നും ഡോ​ക്ട​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​ത് പ്ര​തി​യെ സം​ര​ക്ഷി​ക്കാ​നാ​ണ് എ​ന്നാ​യി​രു​ന്നു അ​തി​ജീ​വി​ത​യു​ടെ ആ​രോ​പ​ണം.

അ​തി​ജീ​വി​ത, ഡോ. ​പ്രീ​തി, പീ​ഡ​ന​ക്കേ​സ് അ​ന്വേ​ഷി​ക്കു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജ് ഇ​ൻ​സ്​​പെ​ക്ട​ർ ബെ​ന്നി ലാ​ലു എ​ന്നി​വ​ര​ട​ക്ക​മു​ള്ള​വ​രി​ൽ​നി​ന്ന് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് അ​സി. കമ്മീഷ​ണ​ർ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്.

Related posts

Leave a Comment