ഞങ്ങളെ മറന്നോ സാറുമ്മാരേ; വേനൽച്ചൂടിലും അവധിയില്ലാതെ അ​ങ്ക​ണ​വാ​ടി​കൾ; സ്കൂളുകൾക്കും തൊഴിലാളികൾക്കുമൊക്കെ നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ, പക്ഷേ

നാ​ദാ​പു​രം: വേ​ന​ൽ​ച്ചൂ​ട് ക​ണ​ക്കി​ലെ​ടു​ത്ത് ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ സ്കൂ​ളു​ക​ൾ തു​റ​ക്ക​രു​തെ​ന്നും കു​ട്ടി​ക​ളെ സ്കൂ​ളി​ൽ വ​രു​ത്ത​രു​തെ​ന്നും ഉ​ത്ത​ര​വി​ട്ട അ​ധി​കൃ​ത​ർ പി​ഞ്ചു കു​ട്ടി​ക​ളെ മ​റ​ന്നു. മൂ​ന്ന് മു​ത​ൽ അ​ഞ്ചു വയസുവ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളെ​ത്തു​ന്ന അ​ങ്ക​ണ​വാ​ടി​ക​ളു​ടെ കാ​ര്യ​ത്തി​ൽ വേ​ന​ലും വ​ര​ൾ​ച്ച​യും ബാ​ധ​ക​മ​ല്ല.

ഞാ​യ​ർ ഒ​ഴി​കെ എ​ല്ലാ ദി​വ​സ​വും കു​ട്ടി​ക​ൾ അ​ങ്ക​ണ​വാ​ടി​യി​ലെ​ത്ത​ണം. സം​സ്ഥാ​ന​ത്ത് ഇ​ക്കൊ​ല്ലം മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ കൂ​ടി​യ ചൂ​ടും വ​ര​ൾ​ച്ച​യും ഉ​ണ്ടാ​കു​മെ​ന്നു കാ​ലാ​വ​സ്ഥ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

സൂ​ര്യാ​ഘാ​തം ഉ​ണ്ടാ​കാ​നി​ട​യു​ള്ള​തി​നാ​ൽ പ​ക​ൽ സ​മ​യ​ത്ത് തൊ​ഴി​ലാ​ളി​ക​ൾ പു​റ​ത്തി​റ​ങ്ങി ജോ​ലി ചെ​യ്യ​രു​തെ​ന്നും സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു. അ​വ​ധി​ക്കാ​ല​ത്ത് കു​ട്ടി​ക​ളെ സ്കൂ​ളി​ൽ എ​ത്തി​ക്ക​രു​തെ​ന്നും വേ​ന​ലും ജ​ല​ക്ഷാ​മ​വും ഉ​ള്ള​തി​നാ​ൽ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നു​മാ​യി​രു​ന്നു ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ ന​ൽ​കി​യ ഉ​ത്ത​ര​വ്.

ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നും അ​വ​ധി​ക്കാ​ല​ത്ത് സ്കൂ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തു ക​ർ​ശ​ന​മാ​യി വി​ല​ക്കി​യി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ വെ​ക്കേ​ഷ​ൻ ക്ലാ​സ് ന​ട​ത്തി​യാ​ൽ സ്കൂ​ളി​ന്‍റെ അം​ഗീ​കാ​രം റ​ദ്ദാ​ക്കു​മെ​ന്നും ക​ള​ക്ട​ർ​മാ​ർ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്.

Related posts