ആ​ള്‍​ക്കൂ​ട്ട​ത്തി​ല്‍ നി​റ​ക​ണ്ണു​ക​ളോ​ടെ കാ​ഴ്ച​ക്കാ​ര​നാ​യി; അ​രും​കൊ​ല​യ്ക്കെ​തി​രാ​യ നാ​ട​കം കാ​ണാ​ൻ ഷു​ഹൈ​ബി​ന്‍റെ പി​താ​വ് മു​ഹ​മ്മ​ദ്

ക​ണ്ണൂ​ര്‍: അ​രും​കൊ​ല രാ​ഷ്ട്രീ​യം ഷു​ഹൈ​ബി​ന്‍റെ ജീ​വ​ന്‍​ക​വ​രു​ന്ന​തു തെ​രു​വു​നാ​ട​ക​മാ​യി ക​ണ്ണൂ​ര്‍ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ല്‍ അ​വ​ത​രി​പ്പി​ച്ച​പ്പോ​ള്‍ ആ​ള്‍​ക്കൂ​ട്ട​ത്തി​ല്‍ നി​റ​ക​ണ്ണു​ക​ളോ​ടെ കാ​ഴ്ച​ക്കാ​ര​നാ​യി ഷു​ഹൈ​ബി​ന്‍റെ പി​താ​വ് മു​ഹ​മ്മ​ദ്. രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ള്‍​ക്കെ​തി​രാ​യ സം​സ്‌​കാ​ര​സാ​ഹി​തി​യു​ടെ വാ​ള​ല്ല എ​ന്‍ സ​മ​രാ​യു​ധം ക​ലാ​ജാ​ഥ​യി​ലെ തെ​രു​വു​നാ​ട​കം കാ​ണാ​നാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ത്തി​യ​ത്.

ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്താ​ണു നാ​ട​ക​ത്തി​ന്‍റെ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച​ത്. ആ​റി​നു കാ​സ​ർ​ഗോ​ഡ് ചെ​ര്‍​ക്ക​ള​യി​ല്‍ സം​സ്‌​ക്കാ​ര സാ​ഹി​തി​യു​ടെ ക​ലാ​ജാ​ഥ പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത് മു​ഹ​മ്മ​ദാ​യി​രു​ന്നെ​ങ്കി​ലും നാ​ട​കം കാ​ണാ​ന്‍ നി​ന്നി​രു​ന്നി​ല്ല.

ഷു​ഹൈ​ബി​ന്‍റെ ക​ഥ​യും നാ​ട​ക​ത്തി​ല്‍ പ​റ​യു​ന്നു​ണ്ടെ​ന്ന​റി​ഞ്ഞാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ക​ണ്ണൂ​രി​ല്‍ നാ​ട​കം കാ​ണാ​നെ​ത്തി​യ​ത്. നാ​ട​കം അ​വ​സാ​നി​ച്ച​പ്പോ​ഴാ​ണ് ആ​ള്‍​ക്കൂ​ട്ട​ത്തി​ല്‍ നി​ന്നും മു​ഹ​മ്മ​ദി​നെ ക​ണ്ട​ത്. നാ​ട​ക​പ്ര​വ​ര്‍​ത്ത​ക​രോ​ട് അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ചാ​ണ് മ​ട​ങ്ങി​യ​ത്.

Related posts