മനോവൈകല്യമുള്ള യുവാക്കള്‍ വഴിതെറ്റി അലയുന്നു

pkd-mentalവണ്ടിത്താവളം: വഴിതെറ്റിവന്ന മനോവൈകല്യമുള്ള രണ്ടുപേരെപ്പറ്റിയുള്ള വിവരങ്ങള്‍ കണ്ടെത്തി ബന്ധുക്കള്‍ക്കു കൈമാറണമെന്ന ആവശ്യം ശക്തമായി.  വ്യത്യസ്ത സ്ഥലങ്ങളില്‍നിന്നാണ് ഇവര്‍ വണ്ടിത്താവളത്ത് എത്തിയത്. ഹിന്ദി സംസാരിക്കുന്ന രണ്ടുപേരും ടൗണില്‍ ചുറ്റിനടക്കുന്നതൊഴിച്ചാല്‍ ആക്രമണ സ്വഭാവങ്ങളൊന്നും കാണിക്കുന്നില്ല.വഴിയാത്രക്കാര്‍ നിര്‍ബന്ധിച്ച് ഭക്ഷണം വാങ്ങികൊടുത്താലേ കഴിക്കാറുള്ളു. എത്രയുംവേഗത്തില്‍ ചികിത്സ നല്കിയാല്‍ ഇരുവരും സുഖംപ്രാപിക്കുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

നാട്ടുകാരുടെ അന്വേഷണത്തില്‍ ഇവരുടെ മേല്‍വിലാസമോ കൂടുതല്‍ വിവരങ്ങളോ ലഭ്യമായിട്ടില്ല. രാത്രികാലത്ത് റോഡില്‍ കയറി നില്ക്കുന്നതു വാഹനാപകടത്തിനു കാരണമാക്കുമോ എന്ന ഭീതിയിലാണ് നാട്ടുകാര്‍.ഒന്നിച്ചു സഞ്ചരിക്കുന്ന ഇരുവരും ഹിന്ദി സംസാരിക്കുന്നതിനാല്‍ വടക്കേ ഇന്ത്യക്കാരാണെന്നാണ് കരുതുന്നത്.

Related posts