സ്നേഹിച്ചു വളര്‍ത്തിയ മനുഷ്യര്‍ക്ക് മറക്കാമെങ്കിലും ഇവന് അവരെ മറക്കാന്‍ കഴിയുമായിരുന്നില്ല. തന്നെ ഉപേക്ഷിച്ചു പോയ തന്റെ വീട്ടുകാരെ കാത്തിരിക്കുന്ന മോഗി പൂച്ചയുടെ കഥ ഏവരുടേയും കരളലിയിപ്പിക്കും.തെക്കുപടിഞ്ഞാറന്‍ റഷ്യയിലെ ബെല്‍ഗോറോഡില്‍ ചെല്ലുന്നവര്ക്കാണ് ഈ കാഴ്ച കാണാന്‍ സാധിക്കുക. വീടൊഴിഞ്ഞപ്പോള്‍ തന്നെയും കൈയ്യൊഴിഞ്ഞ മനുഷ്യരെകാത്ത് ഈ പൂച്ച മാന്‍ഹോളിനു മുകളില്‍ ഇരിപ്പു തുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിടുന്നു. എന്നും രാവിലെ ഇവന് ഇവിടെ വന്നിരിക്കും വൈകിട്ടു തിരിച്ചുപോകും. ഇവന്റെ ഉടമസ്ഥര്‍ ഇവനെ ഉപേക്ഷിച്ചുപോയപ്പോള്‍ അവരുടെ കാറിനു പിന്നാലെ ഇവന് ഓടിയിരുന്നതായി സമീപവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.
അതിനു ശേഷം സമീപവാസികളാണ് ഇവന് ഭക്ഷണെം കൊടുക്കുന്നത്. റഷ്യന്‍ സോഷ്യല്‍ മീഡിയ സൈറ്റായ കൊന്റാക്ടെയില് കഥ വന്നതോടെയാണ് ഇവന് ശ്രദ്ധയാര്‍ജിക്കുന്നത്. ഇവന്റെ കഥ കേട്ട് ഉടമസ്ഥര്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് അഭ്യുദയകാംക്ഷികള്‍. 19-ാം നൂറ്റാണ്ടില്‍ എഡിന്‍ബര്‍ഗില്‍ നിന്നുമുള്ള സംഭവത്തിനു സമാനമാണിത്. അന്ന് സ്കൈപ്പ് ടെറിയര്‍ ഇനത്തില്‍പ്പെടുന്ന നായ അവന്റെ ഉടമസ്ഥരുടെ വരവും കാത്തിരുന്നത് നീണ്ട 14 വര്‍ഷമാണ്. ഒടുവില്‍ 1872 ജനുവരി 14നു മരിക്കുമ്പോഴാണ് ആ കാത്തിരിപ്പിനു വിരാമമായത്.