കുമരംപുത്തൂര്‍: മണ്ണാര്‍ക്കാട്-മഞ്ചേരി പാതയില്‍ കുമരംപുത്തൂര്‍ ചുങ്കം റോഡില്‍ മാലിന്യം നിക്ഷേപത്തിന്റെ പൊടിപൂരം. ചുങ്കം എയുപി സ്കൂളിന് സമീപമാണ് റോഡിനിരുവശത്തുമായി മാലിന്യനിക്ഷേപം പതിവാകുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടവരുത്തുന്ന സാഹചര്യമെന്നതിനുപുറമെ റോഡപകടങ്ങള്‍ക്കും മാലിന്യകൂമ്പാരം വഴിയൊരുക്കുന്നു. ചുങ്കത്തിനും കല്യാണകാപ്പിനും ഇടയിലുള്ള വിജനമായ സ്ഥലത്താണ് പ്ലാസ്റ്റിക് കവറുകളിലും ചാക്കുകൡലുമാക്കി മാലിന്യം റോഡരികില്‍ തള്ളുന്നത്. പച്ചക്കറികളുടെയും അറവുശാലകളിലേയും അവശിഷ്ടങ്ങളാണ് മുഴുവനും.
ദുര്‍ഗന്ധവും ഏറിയതിനാല്‍ കാല്‍നടയാത്രയും അസഹ്യമാണ്. വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്ക്കുപോലും അസഹ്യമാകുകയാണ്. നിയന്ത്രിക്കാനും നടപടികളെടുക്കാനും ആരും മുന്നോട്ടുവരാത്തതിനാല്‍ രാത്രിമാത്രമല്ല പകല്‍സമയത്തും മാലിന്യതള്ളല് നടക്കുകയാണെന്ന് പരിസരവാസികള്‍ പറയുന്നു. തദ്ധേശസ്വയംഭരണസ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും ജാഗ്രത ഇനിയും ഇവിടെ പതിഞ്ഞില്ലെങ്കില്ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇത് ഇടവരുത്തും.
ഭക്ഷണാവശിഷ്ടങ്ങള്‍ നിറഞ്ഞ മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവ് നായ്ക്കളുടെ ശല്യവും ഇവിടെ രൂക്ഷമാണ്. കാല്‍നടക്കാര്‍ക്കും ബൈക്ക് യാത്രികര്‍ക്കും നേരെതെരുവ് നായ്ക്കളുടെ ആക്രമണവും പതിവാകുന്നുണ്ട്. അവധിക്കാലമായതിനാല്‍ സമീപവീടുകളിലെ കുട്ടികള്‍ക്ക് പുറത്തിറങ്ങി കളിക്കാന്‍പറ്റാത്ത സാഹചര്യവുമുണ്ട്. പ്ലാസ്റ്റിക് കവറുകള്‍ കുമിഞ്ഞുകൂടുന്നത് പരിസരമലിനീകരണത്തിന് കാരണമാകുന്നുണ്ട്. മാത്രമല്ല പകര്‍ച്ചവ്യാധികളെക്കുറിച്ചുള്ള ആശങ്കയും പ്രദേശവാസികള്‍ക്കുണ്ട്. അടിയന്തര നടപടികള്‍ ഉടന്‍ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.