കൊടുംവരള്‍ച്ചയില്‍ ചൂടുതാങ്ങാനാകാതെ കാടും ഉണങ്ങി തുടങ്ങി

PKD-MARARMആലത്തൂര്‍: കൊടുംവരള്‍ച്ചയുടെ പിടിയില്‍നിന്നും  കാടിനും സംരക്ഷണമില്ല. മഴയില്ലാതെ നാട് വെള്ളക്ഷാമത്തിന്റെ പിടിയിലാകുന്നതോടെ കാടിനും പിടിച്ചുനില്ക്കാനാകുന്നില്ല. ഏതുവേനലിലും തഴച്ചുവളര്‍ന്നു കാണുന്ന വൃക്ഷങ്ങള്‍ ചൂടുതാങ്ങാനാകാതെ ഉണങ്ങി തുടങ്ങി. ആലത്തൂര്‍- കുത്തന്നൂര്‍ വെങ്ങന്നിയൂര്‍, നെരങ്ങാംപാറ, മരുതംതടം എന്നിവിടങ്ങളിലെ കാടുകളാണ് വേനല്‍ചൂടിനെ അതിജീവിക്കാനാകാതെ ഉണക്കത്തിലേക്കു നീങ്ങുന്നത്. ഉണങ്ങിയ കാടുകളിലേക്ക് തീപടരുമോ എന്ന ഭീതിയിലാണ് വനംവകുപ്പ് അധികൃതര്‍.  വെള്ളംകിട്ടാതെ വരളുന്ന വൃക്ഷങ്ങള്‍ക്ക് താഴെ  തീപിടിത്തമുണ്ടാകുന്ന സ്ഥിതി ഭയാനകമാണ്. സിഗരറ്റ്, ബീഡി മുതലായവ കത്തിച്ച് അലക്ഷ്യമായി വലിച്ചെറിയുന്നതും തീപിടിത്തത്തിനു കാരണമാകും.

Related posts