ഓ​ണ​ക്കി​റ്റ് വി​ത​ര​ണം: അന്ത്യശാസനവുമായി ഭക്ഷ്യമന്ത്രി; ഇന്നോടെ മു​ഴു​വ​ൻ ഓ​ണ​ക്കി​റ്റു​ക​ളും തയാറാക്കണം


തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കി​റ്റ് വി​ത​ര​ണം മ​ന്ദ​ഗ​തി​യി​ലാ​കു​ന്നു​വെ​ന്ന പ​രാ​തി ഉ​യ​രു​ന്ന​തി​നി​ടെ പാ​വ​പ്പെ​ട്ട​ജ​ന​ങ്ങ​ൾ​ക്ക് കി​റ്റ് ല​ഭി​ക്കു​ന്ന​ത് വൈ​കു​ന്ന​ത് പ​രി​ഹ​രി​ക്കാ​ൻ ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​ന്ത്യ​ശാ​സ​നം ന​ൽ​കി.

ഓ​രോ ജി​ല്ല​യി​ലും വി​ത​ര​ണം ചെ​യ്ത് കി​റ്റു​ക​ളു​ടെ പു​രോ​ഗ​തി വി​ശ​ദ​മാ​യി അ​റി​യി​ക്കാ​നും മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. ഇ​ന്ന് ഉ​ച്ച​യോ​ടെ മു​ഴു​വ​ൻ ഓ​ണ​കി​റ്റു​ക​ളും ത​യ്യാ​റാ​ക്ക​ണ​മെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി ജെ ​ആ​ർ അ​നി​ൽ നി​ർ​ദേ​ശി​ച്ചു.

സ്റ്റോ​ക്കി​ല്ലാ​ത്ത പാ​യ​സം​മി​ക്സ്, നെ​യ് ഇ​ന​ങ്ങ​ൾ ഉ​ട​ൻ എ​ത്തി​ക്കാ​ൻ മി​ൽ​മ​യോ​ട് ആ​വ​ശ്യ​പ്പെ​ടും.​ഭ​ക്ഷ്യ​മ​ന്ത്രി വി​ളി​ച്ച അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഇ​ന്ന​ലെ 14,000 പേ​ർ മാ​ത്ര​മാ​ണ് കി​റ്റ് വാ​ങ്ങി​യ​ത്, 5.87 ല​ക്ഷം മ​ഞ്ഞ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കാ​ണ് ആ​കെ കി​റ്റ് ന​ൽ​കേ​ണ്ട​ത്.

കി​റ്റ് വി​ത​ര​ണം താ​റു​മാ​റാ​യെ​ന്ന മാ​ധ്യ​മ​വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കി​റ്റു​ക​ൾ അ​ടി​യ​ന്തി​ര​മാ​യി അ​ർ​ഹ​രാ​യ​വ​ർ​ക്ക് എ​ത്തി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​ന്ത്യ​ശാ​സ​നം ന​ൽ​കി​യ​ത്.

അ​തേ​സ​മ​യം ഇ​ന്ന് മു​ത​ൽ ഓ​ണ​കി​റ്റ് വി​ത​ര​ണം വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് സ​പ്ലൈ​ക്കോ അ​റി​യി​ച്ചു. . കി​റ്റി​ലെ മി​ൽ​മ​യു​ടെ പാ​യ​സ​കൂ​ട്ട് സ​മ​യ​ത്തി​ന് എ​ത്താ​തി​രു​ന്ന​തി​നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം പ​ല ജി​ല്ല​ക​ളി​ലും കി​റ്റ് വി​ത​ര​ണം അ​വ​താ​ള​ത്തി​ലാ​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ് ഭാ​ഗി​ക​മാ​യെ​ങ്കി​ലും ഇ​ന്ന​ലെ കി​റ്റ് വി​ത​ര​ണം ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​ത്.മ​ഞ്ഞ​കാ​ര്‍​ഡു​ള്ള​വ​ര്‍​ക്ക് പു​റ​മെ അ​നാ​ഥാ​ല​യ​ങ്ങ​ളി​ലും അ​ഗ​തി മ​ന്ദി​ര​ങ്ങ​ളി​ലും ക​ഴി​യു​ന്ന 20000 പേ​ര്‍​ക്കും കൂ​ടി ഓ​ണ​ക്കി​റ്റു​ണ്ടാ​കു​മെ​ന്നും സ​പ്ലൈ​ക്കോ അ​റി​യി​ച്ചി​രു​ന്നു.

Related posts

Leave a Comment