ഇരിങ്ങാലക്കുട: തണ്ണീര്‍ത്തടങ്ങള്‍ക്ക് പുറമെ ഇരിങ്ങാലക്കുട മേഖലയിലെ ചിറകളും അതിജീവ നത്തിന് പൊരുതുന്നു. ചാലക്കുടി പ്പുഴ മുതല്‍ കരുവന്നൂര്‍പ്പുഴ വരെ പഴനിച്ചിറ, ഉരിയച്ചിറ, പൊതുമ്പുചിറ, കദളിച്ചിറ, പനംകുറ്റിച്ചിറ തുടങ്ങി പഴയ മുകുന്ദപുരം താലൂക്കിലെ ഇരിങ്ങാലക്കുട യിലും ചുറ്റു പ്രദേശത്തുമായി 142 ചിറകളാണ് ഉണ്ടായിരുന്നത്. ഇരിങ്ങാലക്കുടയിലും സമീപത്തെ മുരിയാട്, ആളൂര്‍, പടിയൂര്‍, പൂമംഗലം, വേളൂക്കര, കാട്ടൂര്‍, കാറളം, പറപ്പൂക്കര, തുടങ്ങിയ പഞ്ചായത്തു കളിലും കൃഷിക്കും കുടിക്കാനും വെള്ളം സമൃദ്ധമായിരുന്നു. ചിറകളെല്ലാം നികത്തുകയും കൈയേ റുകയും ചെയ്തതോടെ ഈ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം ഇപ്പോള്‍ രൂക്ഷമായികൊണ്ടിരിക്കുകയാണ്.
ഇരിങ്ങാലക്കുടയിലും സമീപപ്രദേശത്തു മായി 30 ലധികം കുളങ്ങള്‍ മലിനീകരി ക്കപ്പെടുകയോ നികത്തപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. വേനല്‍ക്കാലത്ത് രണ്ട് കിലോമീററര്‍ ചതുരശ്രഅളവില് നിറഞ്ഞു കിടന്നിരുന്ന ഉരിയച്ചിറ ഇന്ന് നിലനില്‍പ്പിനു വേണ്ടി പൊരുതുകയാണ്. ഒരേക്കറോളം ഉണ്ടായിരുന്ന കുളത്തെ നവീകര ണത്തിന്റെ മറവില്‍ ചെറുതാക്കി. പ്രധാന തോട് കെട്ടിയടച്ചും തോട് നികത്തിയും കുളത്തിലേയ്ക്കുള്ള വെള്ളത്തിന്റെ വരവ് തടഞ്ഞു. 200 ഏക്കറോളം വരുന്ന ഇരുപ്പൂ മുണ്ടകന്‍ പുഞ്ചനെല്പ്പാടശേഖരം നികത്തി കരഭൂമിയായികൊ ണ്ടിരിക്കുന്നു. കരിങ്കല്ലിന്റെ മതിലുകള്‍ പാടത്ത് അതിരുകള്‍ തിരിക്കാന്‍ തുടങ്ങിയതോടെ പ്രതിഷേധങ്ങളും സമരങ്ങളും പേരിന് മാത്രമായി. ഇരിങ്ങാലക്കുട യില്‍ മാത്രം 300 ഏക്കറോളം പാടം അനധികൃതമായി നികത്തിയിട്ടുണ്ട്.
പഴയ മുനിസിപ്പല്‍ പ്രദേശത്ത് ഒരിഞ്ചുപോലും ഇന്ന് കൃഷി ചെയ്യാന്‍ അവശേഷിക്കുന്നി ല്ലെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. കരുവന്നൂര്‍ പുഴക്ക് തെക്കുഭാഗത്തു നിന്നാണ് 11,000 ലേറെ ഹെക്ടര്‍ പാടശേഖരം ഇന്ന് പ്രതിസന്ധി യിലാണ്. 20 വര്‍ഷം മുമ്പ് പെരുവല്ലിപ്പാടത്തു നിന്നാണ് തണ്ണീര്‍ത്തടങ്ങളുടെ നാശത്തിന് തുടക്കം. കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ തെക്കേനടയില്‍ നിന്നാരംഭിച്ച് കാക്കത്തുരുത്തി പോത്താനിപ്പാടം വരെ ചെന്നെത്തിയിരുന്ന ആയിരം ഏക്കറിലേറെ വരുന്ന പെരുവല്ലി പ്പാടം വ്യവസായ വികസനത്തിന്റെ പേരിലാണ് ആദ്യം നികത്തിയത്. ഇന്ന് നൂറുകണക്കിന് വീടുകളും മറ്റ് സ്ഥാപനങ്ങളും കൊണ്ട് പ്രദേശം നിറഞ്ഞു.
പഴയ മുനിസിപ്പാലിറ്റി പ്രദേശത്ത് പൂതംകുളം ഷോപ്പിംഗ് കോംപ്ലക്സിന് സമീപത്തു നിന്നും സിവില്‍ സ്റ്റേഷന്‍വരെ നീണ്ടു കിടക്കുന്ന ചാളിയാംപാടവും നികത്തി. മഴക്കാലത്ത് ചന്തക്കുന്ന് ഭാഗത്തു നിന്നും ക്രൈസ്റ്റ് കുന്നില്‍ നിന്നും ഒഴുകി വന്നിരുന്ന മഴവെള്ളം തടഞ്ഞുനിര്‍ത്തി ഭൂമിയിലേക്ക് താഴ്ന്നിരുന്ന സ്ഥലമാണ് ഇതോടെ ഇല്ലാതായത്. കാട്ടൂര്‍ റോഡിലും പാടം നികത്തപ്പെട്ടു. ഇരുപ്പൂകൃഷി ചെയ്തി രുന്ന പല സ്ഥലങ്ങളും ഒന്നായിച്ചു രുങ്ങി. പലയിടങ്ങളും തരിശുനിലങ്ങളായി മാറിക്കഴിഞ്ഞു.