തളികകല്ല് ആദിവാസി കോളനിറോഡ് നിര്‍മാണം; ടൈല്‍സ് പതിക്കല്‍ മഴയ്ക്കുമുമ്പ് പൂര്‍ത്തിയാക്കുമെന്ന് കരാറുകാരന്‍

PKD-TILESമംഗലംഡാം: കടപ്പാറയില്‍നിന്നും വനത്തിനകത്തെ തളികകല്ല് ആദിവാസി കോളനിയിലേക്കുള്ള റോഡ് നിര്‍മാണത്തിന്റെ ടൈല്‍സ് പതിക്കല്‍ കാലവര്‍ഷത്തിനുമുമ്പ് പൂര്‍ത്തിയാക്കുമെന്ന് കരാറുകാരനായ ജോമോന്‍ പറഞ്ഞു. റോഡില്‍ വിരിക്കാന്‍ ടൈല്‍സ് റെഡിയായി. വനത്തിലൂടെയുള്ള റോഡായതിനാലാണ് ടാറിംഗിനു പകരമാണ് റോഡ് ലെവല്‍ ചെയ്ത് ടൈല്‍സ് വിരിച്ച് വാഹനം പോകാവുന്ന സ്ഥിതിയിലാക്കുന്നത്. റോഡില്‍ കുത്തനെ— കയറ്റമുള്ള  അഞ്ചിടത്ത് റോഡ് കോണ്‍ക്രീറ്റ് ചെയ്യും. 1.200 കിലോമീറ്ററാണ് ഇത്തരത്തില്‍ ചെയ്യുന്നത്.

റോഡില്‍ പോത്തംതോടിനു കുറുകേയുള്ള പാലത്തിന്റെ പണികള്‍ കാലവര്‍ഷത്തിനു ശേഷമേ  ഉണ്ടാകൂവെന്നും കരാറുകാരന്‍ പറഞ്ഞു. കഴിഞ്ഞ രണ്ടുദിവസമായി കടപ്പാറ മേഖലയില്‍ കനത്ത വേനല്‍മഴ പെയ്തതിനാല്‍ ചെളിനിറഞ്ഞ് ടിപ്പറുകള്‍ കയറിപോകാന്‍ കഴിയാത്ത സ്ഥിതിയുണ്ടായിട്ടുണ്ട്. ഇതിനാല്‍ തത്കാലത്തേക്ക്് പണികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇനി വിഷുവിനു ശേഷമേ പണികള്‍ പുനരാരംഭിക്കൂ. കഴിഞ്ഞദിവസത്തെ മഴയില്‍ കടപ്പാറ എസ്എന്‍ഡിപി മന്ദിരത്തിനടുത്തെ പാലത്തിന്റെ പഴയ സംരക്ഷണഭിത്തി തകര്‍ന്നിരുന്നു.

Related posts