വിഷുവിഭവങ്ങളൊരുക്കാന്‍ ജൈവപച്ചക്കറി

kkd-krishiകോഴിക്കോട്: വിഷുവിന് വിഭവങ്ങളൊരുക്കാന്‍ ജൈവപച്ചക്കറിയുടെ വന്‍ശേഖരമൊരുക്കി സന്നദ്ധസംഘടനകള്‍. ഗ്രീന്‍ വ്യൂ പരിസ്ഥിതി സംരക്ഷണ കര്‍ഷക കൂട്ടായ്മയുടെ വിപണനമേള പ്രസ്ക്ലബ് പരിസരത്തും ബോധി ചാരിറ്റബിള്‍ സൊസൈറ്റിയുടെ മേള മുതലക്കുളം മൈതാനത്തുമാണ് ആരംഭിച്ചിരിക്കുന്നത്.

ഗ്രീന്‍വ്യൂ മേള ഡെപ്യൂട്ടിമേയര്‍ മീരദര്‍ശക് ഉദ്ഘാടനം ചെയ്തു. പാവയ്ക്ക, മാങ്ങ, കോവയ്ക്ക, പയര്‍, ചക്ക തുടങ്ങിയവയെല്ലാം ഇവിടെ വില്‍പ്പനയ്ക്കുണ്ട്. അമ്പലവയല്‍ കാര്‍ഷിക സര്‍വകലാശാലയുടെ ഉത്പന്നങ്ങളായ ചമ്മന്തിപൊടി, അച്ചാര്‍, സ്ക്വാഷ് എന്നിവയും ലഭ്യമാണ്. ത്രിവേണി കാറ്ററിംഗ് ഗ്രൂപ്പ് ഉണ്ടാക്കിയ മൂന്ന് തരം പായസവും മേളയില്‍ ലഭ്യമാണ്. കണിവെള്ളരിയുടെ വന്‍ശേഖരവും ഒരുക്കിയിട്ടുണ്ട്. വില്പന 13വരെ തുടരും. കണിവെള്ളരി, പയര്‍, ചീര, വെണ്ട, ചേന, പച്ചക്കായ, മത്തന്‍, ഇളവന്‍ തുടങ്ങിയവയെല്ലാം ബോധിയുടെ വില്പന സ്റ്റാളിലുണ്ട്. സംഘടനയിലെ അംഗങ്ങള്‍ സ്വന്തം കൃഷിയിടത്തിലും വീട്ടുപറമ്പിലും ഉത്പാദിപ്പിച്ചവയും വിശ്വാസ്യതയുള്ള ജൈവപച്ചക്കറിത്തോട്ടങ്ങളില്‍ നിന്ന് നേരിട്ട് ശേഖരിച്ചവയുമാണ് ഇവയെന്ന് ബോധി പ്രവര്‍ത്തകര്‍ പറഞ്ഞു.

Related posts