കോട്ടയം: ചലച്ചിത്രതാരം സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ചിരുന്ന കാറില്‍ ടോറസ് ലോറി ഇടിച്ചു. ഇന്നു രാവിലെ ഏഴോടെ കോടിമത നാലുവരിപാതയ്ക്ക സമീപമായിരുന്നു സംഭവം. സ്വകാര്യ ഹോട്ടലില്‍ നിന്നും ഇറങ്ങിവന്ന ഇന്നോവക്കാറില്‍ പിന്നോട്ടെടുത്ത ടോറസ് ലോറി ഇടിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സുരാജ് വെഞ്ഞാറമൂട് പിന്നീട് മറ്റൊരു വാഹനത്തില്‍ അയ്മനത്തെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോയി.
ദൈവം കാത്തു…! നടന് സുരാജ് വെഞ്ഞാറമ്മൂടിന്റെ കാറില്‍ ടോറസ് ലോറി ഇടിച്ചു; സംഭവം ഇന്നു രാവിലെ ഏഴോടെ കോടിമത നാലുവരിപാതയ്ക്ക് സമീപം
