പതിനാല് വർഷത്തെ ആവേശം; ആടുജീവിതത്തിന് ആശംസയുമായി സൂര്യ

പൃ​ഥ്വി​രാ​ജ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തി​ൽ എ​ത്തു​ന്ന ആ​ടു​ജീ​വി​ത​ത്തി​ന് ആ​ശം​സ​യു​മാ​യി തെ​ന്നി​ന്ത്യ​ൻ താ​രം സൂ​ര്യ. ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ൽ മാ​ത്രം സം​ഭ​വി​ക്കു​ന്ന ഒ​ന്നാ​ണ് ആ​ടു​ജീ​വി​ത​മെ​ന്ന് സൂ​ര്യ എ​ക്‌​സി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പി​ൽ പ​റ​ഞ്ഞു.

അ​തി​ജീ​വ​ന​ത്തി​ന്‍റെ ക​ഥ പ​റ​യാ​നാ​യി 14 വ​ർ​ഷ​ത്തെ ആ​വേ​ശം, ആ​ടു​ജീ​വി​ത​ത്തി​ന്‍റെ ഈ ​മാ​റ്റ​ത്തി​ന് വേ​ണ്ടി​യും അ​ത് പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​തി​നും വേ​ണ്ടി​യു​മു​ള്ള പ​രി​ശ്ര​മം ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ൽ മാ​ത്ര​മാ​ണ് സം​ഭ​വി​ക്കു​ക. സം​വി​ധാ​യ​ക​ൻ ബ്ലെ​സി ആ​ൻ​ഡ് ടീം, ​പൃ​ഥ്വി​രാ​ജ്, എ. ​ആ​ർ. റ​ഹ്‌​മാ​ൻ സാ​ർ എ​ന്നി​വ​ർ​ക്ക് ഹൃ​ദ​യം നി​റ​ഞ്ഞ ആ​ശം​സ​ക​ൾ – എ​ന്നാ​യി​രു​ന്നു സൂ​ര്യ​യു​ടെ ട്വീ​റ്റ്.

മാ​ർ​ച്ച് 28 ന് ​ചി​ത്രം തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തും. ന​ജീ​ബാ​യി വേ​ഷ​പ്പ​ക​ർ​ന്നാ​ട്ട​ത്തി​ലൂ​ടെ പൃ​ഥ്വി​രാ​ജ് വി​സ്മ​യി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് ജോ​ലി തേ​ടി പോ​കു​ന്ന ന​ജീ​ബ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ പൃ​ഥ്വി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ക​ഥാ​പാ​ത്ര​ത്തി​നാ​യി താ​രം ശാ​രീ​രി​ക​മാ​യി വ​രു​ത്തി​യ മാ​റ്റ​ങ്ങ​ൾ വ​ള​രെ​യേ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. അ​മ​ല പോ​ൾ, ശോ​ഭ മോ​ഹ​ൻ, അ​പ​ർ​ണ ബാ​ല​മു​ര​ളി, എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ൻ ബെ​ന്യാ​മി​ന്‍റെ നോ​വ​ലാ​യ ആ​ടു​ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വ​നി​താ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ചി​ത്ര​ത്തി​ന്‍റെ പു​തി​യ പോ​സ്റ്റ​ർ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ​ങ്കു​വ​ച്ചി​രു​ന്നു.

Related posts

Leave a Comment