ഗതാഗതം നിരോധിച്ചു; എസി റോഡിലൂടെ ആലപ്പുഴയിലേക്ക് പോകേണ്ടവർ ഈ റൂട്ടിലൂടെ പോകേണ്ടതാണ്

ച​ങ്ങ​നാ​ശേ​രി: ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്നു മു​ത​ൽ ക​ള​ർ​കോ​ട് മു​ത​ൽ ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന വ​രെ​യു​ള്ള 24.16 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ച​ര​ക്കു വാ​ഹ​ന​ങ്ങ​ളു​ടെ​യും ദീ​ർ​ഘ​ദൂ​ര വാ​ഹ​ന​ങ്ങ​ളു​ടെ​യും ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചു.

എ​സി റോ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന ത​ദ്ദേ​ശ​വാ​സി​ക​ൾ​ക്ക് അ​വ​രു​ടെ ചെ​റു​വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യാം.ചെ​റു​പാ​ല​ങ്ങ​ൾ പൊ​ളി​ച്ച് പ​ണി​യു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ത​ദ്ദേ​ശ​വാ​സി​ക​ളു​ടെ ചെ​റി​യ​വാ​ഹ​ന​ങ്ങ​ളും ആം​ബു​ല​ൻ​സും ക​ട​ന്നു​പോ​കാ​ൻ താ​ൽ​ക്കാ​ലി​ക മാ​ർ​ഗ​മൊ​രു​ക്കും.

ജ​ങ്കാ​ർ ഉ​പ​യോ​ഗി​ച്ച് എ​സി റോ​ഡി​ലേ​യ്ക്കും മ​റ്റും പ്ര​വേ​ശി​ക്കു​ന്ന യാ​ത്ര​ക്കാ​ർ മ​റ്റ് റോ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്ക​ണം. നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി ക​ഐ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ന​ട​ത്തും.

പെ​രു​ന്ന- മു​ത്തൂ​ർ ജം​ഗ്ഷ​ൻ പൊ​ടി​യാ​ടി- ച​ക്കു​ള​ത്തു​കാ​വ്- മു​ട്ടാ​ർ- കി​ട​ങ്ങ​റ റോ​ഡ്, പെ​രു​ന്ന- ച​ങ്ങ​നാ​ശേ​രി ജം​ഗ്ഷ​ൻ- കു​മ​രം​ക​രി- കി​ട​ങ്ങ​റ റോ​ഡ്, കി​ട​ങ്ങ​റ മു​ട്ടാ​ർ ച​ക്കു​ള​ത്തു​കാ​വ് ത​ല​വ​ടി- മി​ത്ര​ക്ക​രി- മാ​ന്പു​ഴ​ക്ക​രി റോ​ഡ്, മാ​ന്പു​ഴ​ക്ക​രി- മി​ത്ര​ക്ക​റി- ച​ങ്ങ​ങ്ക​രി- താ​യ​ങ്ക​രി- വേ​ഴ​പ്ര റോ​ഡ്, വേ​ഴ​പ്ര- താ​യ​ങ്ക​രി- ച​ന്പ​ക്കു​ളം- മ​ങ്കൊ​ന്പ് റോ​ഡ്, കി​ട​ങ്ങ​റ- വെ​ളി​യ​നാ​ട്- പു​ളി​ങ്കു​ന്ന്- മ​ങ്കൊ​ന്പ് ബ്ലോ​ക്ക് ജം​ഗ്ഷ​ൻ റോ​ഡ്, മ​ങ്കൊ​ന്പ് – ച​ന്പ​ക്കു​ളം-​പൂ​പ്പ​ള്ളി റോ​ഡ്, പൂ​പ്പ​ള്ളി- ച​ന്പ​ക്കു​ളം-​വൈ​ശ്യം​ഭാ​ഗം- എ​സ്എ​ൻ ക​വ​ല – ക​ള​ർ​കോ​ട് റോ​ഡ് എ​ന്നി റോ​ഡു​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment