കാ​റി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച ബൈ​ക്ക് യാ​ത്രി​ക​ന് ബ​സി​ന്‍റെ അ​ടി​യി​ൽ നി​ന്നും പു​ന​ർ​ജ​ന്മം; വീഡിയോ വൈറലാകുന്നു

തി​ര​ക്കേ​റി​യ വീ​ഥി​യി​ൽ മു​മ്പി​ൽ പോ​യ വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​വാ​ൻ ശ്ര​മി​ച്ച ബൈ​ക്ക് യാ​ത്രി​ക​ൻ അ​പ​ക​ട​ത്തി​ൽ നി​ന്നും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ടു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ ക​ത്തി​പ്പ​ട​രു​ന്നു. ക​ർ​ണാ​ട​ക​യി​ലാ​ണ് സം​ഭ​വം.

ബൈ​ക്ക് യാ​ത്രി​ക​ൻ മു​മ്പി​ൽ പോ​യ വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​വാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ എ​തി​രെ ഒ​രു ബ​സ് വ​രി​ക​യാ​യി​രു​ന്നു. മാ​ത്ര​മ​ല്ല പെ​ട്ട​ന്ന് ഈ ​ബൈ​ക്ക് മ​റി​യു​ക​യും ചെ​യ്തു. എ​ന്നാ​ൽ ബ​സ് പെ​ട്ട​ന്ന് വെ​ട്ടി​ച്ച് മാ​റ്റി​യ​തി​നാ​ൽ അ​ദ്ദേ​ഹം വ​ലി​യ അ​പ​ക​ട​ത്തി​ൽ നി​ന്നും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.

ബൈ​ക്ക് യാ​ത്രി​ക​ൻ ഞൊ​ടി​യി​ട​യി​ൽ റോ​ഡി​ൽ നി​ന്നും എ​ഴു​ന്നേ​ൽ​ക്കു​ന്ന​തും വീഡിയോയിൽ കാ​ണാം. അ​പ​ക​ട​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന് പ​രി​ക്കു​ക​ളൊ​ന്നും പ​റ്റി​യി​ട്ടി​ല്ല.

Related posts