നിർത്തിയിട്ട ലോ​റി മു​ന്നോ​ട്ടു​രു​ണ്ടു​ നീങ്ങി; ചാ​ടി​ക്ക​യ​റു​ന്ന​തി​നി​ടെ ഡ്രൈ​വ​ർ​ക്കു ദാ​രു​ണാ​ന്ത്യം

കോ​ട്ട​യം: ചാ​യ കു​ടി​ക്കാ​ന്‍ ലോ​റി നി​ര്‍​ത്തി​യി​റ​ങ്ങി​യ ഡ്രൈ​വ​ര്‍, വാ​ഹ​നം മു​ന്നോ​ട്ടു​രു​ണ്ടു​പോ​കു​ന്ന​തു ത​ട​യാ​ൻ ചാ​ടി​ക്ക​യ​റു​ന്ന​തി​നി​ടെ ദാ​രു​ണാ​ന്ത്യം. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ച​ന്ദ്ര​ദാ​സ് (68) ആ​ണു മ​രി​ച്ച​ത്. മ​ണ​ര്‍​കാ​ട് പൗ​ള്‍​ട്രി ഫാ​മി​നു സ​മീ​പം ഇ​ന്നു പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ​യാ​ണ് അ​പ​ക​ടം.

ക​ള​ത്തി​പ്പ​ടി​യി​ലെ പാ​ച​ക​വാ​ത​ക ഏ​ജ​ന്‍​സി​യി​ലേ​ക്കു സി​ലി​ണ്ട​റു​മാ​യി വ​രി​ക​യാ​യി​രു​ന്നു ലോ​റി.എ​റ​ണാ​കു​ള​ത്തു​നി​ന്നു നി​റ​ച്ച സി​ലി​ണ്ട​റു​മാ​യി എ​ത്തി​യ ഡ്രൈ​വ​ർ ചാ​യ കു​ടി​ക്കു​ന്ന​തി​നാ​യാ​ണ് പൗ​ള്‍​ട്രി ഫാ​മി​നു സ​മീ​പ​ത്തെ ത​ട്ടു​ക​ട​യി​ല്‍ ലോ​റി നി​ര്‍​ത്തി​യ​ത്. ലോ​റി നി​ര്‍​ത്തി പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ന്ന​തി​നി​ടെ ലോ​റി മു​ന്നോ​ട്ടു​രു​ളു​ക​യാ​യി​രു​ന്നു.

ഓ​ടി​യെ​ത്തി​യ ച​ന്ദ്ര​ദാ​സ് ലോ​റി​യു​ടെ കാ​ബി​ന്‍ വ​ഴി ചാ​ടി ഉ​ള്ളി​ല്‍ ക​യ​റാ​ന്‍ ശ്ര​മി​ച്ചു. ഇ​തി​നി​ടെ ലോ​റി സ​മീ​പ​ത്തെ മ​തി​ലി​നോ​ടു ചേ​ര്‍​ന്നു​വ​ന്ന​പ്പോ​ള്‍ ച​ന്ദ്ര​ദാ​സ് ഇ​തി​നി​ട​യി​ല്‍​പ്പെ​ട്ടു ത​ത്ക്ഷ​ണം മ​രി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ല്‍ സ​മീ​പ​ത്തെ ക​ട​യു​ടെ ഭി​ത്തി​യും ബോ​ര്‍​ഡും ത​ക​ര്‍​ന്നി​ട്ടു​ണ്ട്. ലോ​റി​യു​ടെ ഹാ​ന്‍​ഡ് ബ്രേ​ക്ക് ഇ​ടാ​ന്‍ മ​റ​ന്ന​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്.മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

Related posts

Leave a Comment