മ​ന​:സാ​ക്ഷി മ​രവി​ച്ചോ? അപകടത്തിൽപ്പെട്ട് രക്തം വാർന്ന്  റോഡിൽ യുവാവ്; കാഴ്ചക്കാരായി യാത്രക്കാർ;  ഒടുവിൽ പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മാ​ങ്കാം​കു​ഴി: ബൈ​ക്ക​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ് യു​വാ​വ് റോ​ഡി​ൽ ര​ക്തം വാ​ർ​ന്ന് കി​ട​ന്നി​ട്ടും അ​തു വ​ഴി പോ​യ വാ​ഹ​ന​യാ​ത്ര​ക്കാ​ർ ക​ണ്ട ഭാ​വം ന​ടി​ക്കാ​തെ ക​ട​ന്നു​പോ​യി. അ​ര​മ​ണി​ക്കൂ​റോ​ളം ത​ല​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ് ര​ക്തം വാ​ർ​ന്ന് കി​ട​ന്ന യു​വാ​വി​ന് ഒ​ടു​വി​ൽ ദാ​രു​ണ അ​ന്ത്യം.

വെ​ട്ടി​യാ​ർ വ​ല്ല്യ​ത്ത് മു​ക്കി​ന് സ​മീ​പം മ​ണി​ക്ക​ശേ​രി​ൽ സ​ജു (32) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ പ​ന്ത​ളം മാ​വേ​ലി​ക്ക​ര റോ​ഡി​ൽ കൊ​ച്ചാ​ലും​മൂ​ടി​ന് സ​മീ​പം വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. സ​ജു സ​ഞ്ച​രി​ച്ച ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രു​കി​ലെ മ​ര​ത്തി​ലി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

തെ​രു​വ് നാ​യ ബൈ​ക്കി​ന് കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ടു​ക​യാ​യി​രു​ന്നെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ് റോ​ഡി​ൽ ര​ക്തം വാ​ർ​ന്ന് യു​വാ​വ് അ​ര​മ​ണി​ക്കൂ​ർ റോ​ഡി​ൽ കി​ട​ന്നി​ട്ടും അ​തു വ​ഴി ക​ട​ന്നു​പോ​യ മ​റ്റ് വാ​ഹ​ന​യാ​ത്ര​ക്കാ​ർ ക​ണ്ട ഭാ​വം​ന​ടി​ക്കാ​തെ കാ​ഴ്ച​ക്കാ​രെ പോ​ലെ ക​ട​ന്നു​പോ​യി.

ചി​ല​ർ വാ​ഹ​നം നി​ർ​ത്തി​യെ​ങ്കി​ലും പ​രി​ക്കേ​റ്റ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ ത​യാ​റാ​യി​ല്ല. ഒ​ടു​വി​ൽ കൊ​ച്ചാ​ലും​മൂ​ടി​ന് സ​മീ​പം ഉ​ണ്ടാ​യ മ​റ്റൊ​രു അ​പ​ക​ട​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ മാ​വേ​ലി​ക്ക​ര സി​ഐ പി.​ശ്രീ​കു​മാ​ർ പോ​ലീ​സ് ജീ​പ്പി​ൽ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. ചെ​ങ്ങ​ന്നൂ​ർ പ്രി​യ ഗ്യാ​സ് ഏ​ജ​ൻ​സി​യി​ലെ ഡ്രൈ​വ​റാ​യി​രു​ന്നു സ​ജു. വി​വാ​ഹം ക​ഴി​ഞ്ഞി​ട്ട് നാ​ലു​മാ​സ​മേ ആ​യൊ​ള്ളൂ. ഭാ​ര്യ ദീ​പ.

Related posts