സി​നി​മാ​താ​രം സ​ഞ്ച​രി​ച്ച കാ​ർ  പി​ക്ക​പ്പു​മാ​യി കൂ​ട്ടി​യി​ടി​ച്ചു; നടൻ അനീഷ് അത്ഭുതകരമായി രക്ഷപ്പെട്ടു

ച​ങ്ങ​രം​കു​ളം: കാ​ല​ടി​ത്ത​റ​യി​ൽ സി​നി​മാ താ​രം സ​ഞ്ച​രി​ച്ച കാ​റും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ചു. കു​റ്റി​പ്പു​റം – തൃ​ശൂ​ർ സം​സ്ഥാ​ന പാ​ത​യി​ൽ എ​ട​പ്പാ​ളി​നും ച​ങ്ങ​രം​കു​ള​ത്തി​നു​മി​ട​യി​ൽ ഇ​ന്നു രാ​വി​ലെ എ​ട്ടോ​യൊ​ണ് അ​പ​ക​ടം.

എ​റ​ണാ​കു​ള​ത്തു നി​ന്നു സ്വ​ദേ​ശ​മാ​യ വ​ളാ​ഞ്ചേ​രി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സി​നി​മാ താ​രം അ​നീ​ഷ് (സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ, ദൃ​ശ്യം ഫെ​യിം) സ​ഞ്ച​രി​ച്ച കാ​റി​ൽ എ​ട​പ്പാ​ൾ ഭാ​ഗ​ത്തു നി​ന്നു ച​ങ്ങ​രം​കു​ളം ഭാ​ഗ​ത്തേ​ക്കു വ​ന്നി​രു​ന്ന പി​ക്ക​പ്പ് വാ​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നെ​ങ്കി​ലും സി​നി​മാ താ​രം അ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

Related posts