കാ​ഞ്ഞി​ര​പ്പു​ഴ ഡാം ​ഉ​ദ്യാ​നം അണിഞ്ഞൊരുങ്ങുന്നു; രണ്ടാംഘട്ട വികസനത്തിനായി 13 കോടിയുടെ പദ്ധതിയെന്ന് എംഎൽഎ

പാലക്കാട് : കാ​ഞ്ഞി​ര​പ്പു​ഴ ഡാം ​ഉ​ദ്യാ​ന​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 13 കോ​ടി​യു​ടെ പ​ദ്ധ​തി റി​പ്പോ​ർ​ട്ട് ത​യ്യാ​റാ​ക്കി​യ​താ​യി കോ​ങ്ങാ​ട് എം.​എ​ൽ.​എ കെ ​വി വി​ജ​യ​ദാ​സ് അ​റി​യി​ച്ചു.

കൂ​ടു​ത​ൽ ടൂ​റി​സ്റ്റു​ക​ളെ ഉ​ദ്യാ​ന​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ത, പ​വ​ലി​യ​ൻ മ​ണ്ഡ​പം, വ്യൂ ​ട​വ​ർ, കു​ട്ടി​ക​ളു​ടെ ക​ളി​സ്ഥ​ലം, സി​റ്റി​ങ് ഗാ​ല​റി, ക്രി​ക്ക​റ്റ്-​ബാ​സ്ക്ക​റ്റ്-​ഫു​ട്ബോ​ൾ ഗ്രൗ​ണ്ടു​ക​ൾ, തൂ​ക്കു​പാ​ലം എ​ന്നി​വ നി​ർ​മാ​ണം ഉ​ൾ​പ്പെ​ടു​ത്തി​യ പ്ര​പ്പോ​സ​ൽ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ നി​രാ​ക്ഷേ​പ സാ​ക്ഷ്യ​പ​ത്രം ല​ഭി​ച്ച​യു​ട​നെ അം​ഗീ​കാ​ര​ത്തി​നാ​യി ടൂ​റി​സം ഡ​യ​റ​ക്ട​ർ​ക്ക് അ​യ​യ്ക്കും.

കാ​ഞ്ഞി​ര​പ്പു​ഴ ഇ​റി​ഗേ​ഷ​ൻ ഇ​ൻ​സ്പെ​ക്ഷ​ൻ ബം​ഗ്ലാ​വി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് എം​എ​ൽ​എ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.നി​ല​വി​ൽ ബോ​ട്ടു​ജെ​ട്ടി, കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക്, ന​ട​പ്പാ​ത, വി​ശ്ര​മ മു​റി​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന കെ​ട്ടി​ടം എ​ന്നി​വ​യു​ടെ ന​വീ​ക​ര​ണം, റെ​യി​ൻ ഷെ​ൽ​ട്ട​ർ നി​ർ​മാ​ണം, കു​ളം വൃ​ത്തി​യാ​ക്കി ഫൗ​ണ്ട​ൻ നി​ർ​മി​ക്ക​ൽ, കാ​ന്‍റീ​ൻ കെ​ട്ടി​ട നി​ർ​മാ​ണം, ഉ​ദ്യാ​ന​ത്തി​ന്‍റെ മു​ൻ​വ​ശ​ത്തെ ചു​റ്റു​മ​തി​ലി​ന്‍റെ പെ​യി​ന്‍റി​ങ് തു​ട​ങ്ങി​യ​വ​യു​ടെ പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തി​നാ​യി സ​ർ​ക്കാ​ർ 2.97 കോ​ടി​യാ​ണ് അ​നു​വ​ദി​ച്ച​ത്.

2018 സെ​പ്റ്റം​ബർ മാ​സ​ത്തി​ന​കം എ​ല്ലാ പ്ര​വൃ​ത്തി​ക​ളും പൂ​ർ​ത്തീ​ക​രി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി. കെ ​വി​ജ​യ​ദാ​സ് എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യ യോ​ഗ​ത്തി​ൽ കാ​ഞ്ഞി​ര​പ്പു​ഴ ഇ​റി​ഗേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ കെ.​എ​സ്. മ​ജീ​ദ്, കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. ഷം​സു​ദ്ദീ​ൻ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ നു​സ്ര​ത്ത് ചേ​പ്പോ​ട​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് ഏ​ജ​ൻ​സി ’സി​ൽ​ക്’ സൈ​റ്റ് എ​ൻ​ജി​നീ​യ​ർ എ​സ്. ശ്യാം ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts