കാണാതായ നാലു വയസുകാരി അഥീനയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ! ചോദ്യം ചെയ്തപ്പോൾ അലഷ്യ പറഞ്ഞത്…

ഒക്കലഹോമ :കാണാതായ നാലു വയസുകാരി അഥീനയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി .

ജനുവരി 10 മുതല്‍ അഥീന ബ്രൗണ്‍ഫീല്‍ഡിനെ കാണാതായ സംഭവത്തിൽ കുട്ടിയുടെ കെയര്‍ ടേക്കറായ അലിഷ്യ ആഡംസ് 31 ഇവോൺ ആഡംസ് 36 എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു . 

നീണ്ടു നിന്ന അന്വേഷത്തിനൊടുവിലാണ് 16 ചൊവ്വാഴ്ച കുട്ടിയുടെ മൃതദേഹം ഒക്കലഹോമയിലെ ഗ്രാഡി കൗണ്ടയിലെ ഒരു കുഴിയിൽ കണ്ടെത്തിയത് .

പിന്നീട് ശരീരാവശിഷ്ടങ്ങൾ തിരിച്ചറിയുന്നതിനു ഒക്ലഹോമ മെഡിക്കൽ എ ക്സാമിനേർ ഓഫീസിലേക്ക് മാറ്റി.

തിരച്ചിലിന്റെ ഭാഗമായി, അറിയാവുന്ന എല്ലാ ഒഴിഞ്ഞ വീടും പ്രാദേശിക ജലപാതയും ഉള്‍പ്പെടെ സന്നദ്ധപ്രവര്‍ത്തകര്‍ നഗരം മുഴുവന്‍ അരിച്ചുപെറുക്കിയിരുന്നു. കോടതി രേഖകൾ അനുസരിച്ചു അഥീന കഴിഞ്ഞ മാസം കൊല്ലപ്പെട്ടിട്ടുണ്ടാകാം എന്ന സൂചനയാണ് നൽകുന്നത് .

ചോദ്യം ചെയ്തപ്പോൾ അലഷ്യ പറഞ്ഞത് തന്‍റെ ഭർത്താവ് അഥീനയെ കഴുത്തു ഞെരിക്കുകയും അബോധാവസ്ഥയിൽ നിലത്തുവീണ കുട്ടിയുടെ മാറിൽ മൂന്ന് തവണ ചവിട്ടുകയും ചെയ്തുവെന്നാണ് .

ശരീരം നിശ്ചലമായി എന്ന് ഉറപ്പു വരുത്തിയശേഷം മൃതശരീരം റൂഷ് സ്പ്രിങ്‌സിലുള്ള പഴയ വീട്ടിനു സമീപമുള്ള ഫെൻസിനു താഴെ കുഴിച്ചു മൂടുകയായിരുന്നുവെന്നും ഇവർ സമ്മതിച്ചു .

ഭർത്താവിനെതിരെ കൊലക്കുറ്റം ചാർജ് ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു . അഥീനയെയും സഹോദരിയെയും കാണാതായിരുന്നുവെങ്കിലും ഒക്കലഹോമ സിറ്റിയില്‍ നിന്ന് 65 മൈല്‍ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ആയിരത്തോളം ആളുകള്‍ താമസിക്കുന്ന സിറില്‍ പട്ടണത്തിലെ അവരുടെ വീടിനടുത്തുള്ള തെരുവുകളില്‍ അലഞ്ഞുതിരിയുന്ന അഥീനയുടെ അഞ്ചു വയസ്സുള്ള സഹോദരിയെ ഒരു തപാല്‍ ജീവനക്കാരന്‍ കണ്ടെത്തിയിരുന്നു.

കാണാതായ സമയത്ത് രണ്ട് പെണ്‍കുട്ടികളും ആഡംസിന്‍റേയും ഭര്‍ത്താവിന്‍റേയും സംരക്ഷണയിലായിരുന്നുവെന്ന് ഒഎസ്ബിഐ പറഞ്ഞു.

ഫീനിക്സിൽ അറസ്റ്റിലായ ഇവോൺ ആഡംസിനെ ഒക്കലഹോമയിലേക്കു കൊണ്ടുവരുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട് .

Related posts

Leave a Comment