പ്രസാദം കഴിച്ച് ഭക്ഷ്യവിഷബാധ; നൂ​റി​ല​ധി​കം ആ​ളു​ക​ൾ​ ആശുപത്രിയിൽ; ഗുരുതരമായ ഒരാളെ മെഡിക്കൽ കോളജിലേക്ക് മാറ്റി

ആ​സാ​മി​ലെ ല​ഖിം​പൂ​ർ ജി​ല്ല​യി​ൽ പ്ര​സാ​ദം ക​ഴി​ച്ച് നൂ​റി​ല​ധി​കം ആ​ളു​ക​ൾ​ ആശുപത്രിയിൽ.  ഒ​രു നം​ഘ​റി​ൽ നി​ന്ന് പ്ര​സാ​ദം കഴിച്ചവർക്കാണ് വ​യ​റി​ള​ക്കം, ഛർ​ദ്ദി, വ​യ​റു​വേ​ദ​ന എ​ന്നി​വ​യു​ൾ​പ്പെ​ടെ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ കണ്ടത്.  രോ​ഗം ബാ​ധി​ച്ച വ്യ​ക്തി​ക​ൾ​ക്ക് നി​ല​വി​ൽ വൈ​ദ്യ​സ​ഹാ​യം ല​ഭ്യമാക്കിയെന്ന്  ആരോഗ്യവകുപ്പ്  ഉ​ദ്യോ​ഗ​സ്ഥ​ർ ..

ധ​ക്വാ​ഖാ​ന​യി​ലെ ഒ​ന്നാം ന​മ്പ​ർ തെ​ക്കേ​ര​ഗു​രി​യി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നും ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ ആ​ളു​ക​ൾ അ​സ്വ​സ്ഥ​ത​യെ​ക്കു​റി​ച്ച് പ​രാ​തി​പ്പെ​ടാ​ൻ തു​ട​ങ്ങി​യെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ചു.

ഒ​രു പ​രി​പാ​ടി​ക്ക് ശേ​ഷം അ​വ​ർ ഒ​രു നം​ഘ​റി​ൽ നി​ന്ന് പ്ര​സാ​ദം ക​ഴി​ച്ചു. തു​ട​ർ​ന്ന് ഛർ​ദ്ദി, വ​യ​റു​വേ​ദ​ന എ​ന്നി​വ​യെ​ക്കു​റി​ച്ച് പ​രാ​തി​പ്പെ​ട്ടെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

പ്രസാദം കഴിച്ചവരിൽ 110 പേ​ർ​ക്ക് അ​സു​ഖം ബാ​ധി​ച്ചു. അ​വ​ർ ധ​കു​ഖാ​ന​യി​ലെ പ്രാ​ദേ​ശി​ക സി​വി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഒ​രാ​ളെ നൂ​ത​ന പ​രി​ച​ര​ണ​ത്തി​നാ​യി ല​ഖിം​പൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

 

 

Related posts

Leave a Comment