കൊല്ലം : എച്ച്ഐവി. ബാധിതരായ അമ്മയ്ക്കും മകനും സഞ്ചരിക്കാന്‍ നടവഴി ലഭ്യമെന്നു കൊല്ലം ജില്ലാ കളക്ടര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.തന്റെ വീട്ടില്‍നിന്നു മെയിന്‍ റോഡിലേക്കുള്ള വഴി അയല്‍വാസി കൈയേറി ഇരുമ്പ് നെറ്റ് കെട്ടി തടസപ്പെടുത്തിയെന്നാരോപിച്ചു കൊട്ടാരക്കര നെടുവത്തുര്‍ സ്വദേശിനി സമര്‍പ്പിച്ച പരാതിയില്‍ നടപടിയെടുക്കാന്‍ കമ്മീഷന് അംഗം വി. ഗീത ജില്ലാ കളക്ടര്‍ക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. പെട്ടെന്ന് അസ്വസ്ഥതയുണ്ടാവുന്ന തങ്ങള്‍ക്ക് ആശുപത്രിയില്‍ പോകാന്‍ വഴി വേണമെന്നാണ് പരാതിക്കാരുടെ ആവശ്യം.
കുടുംബ ഓഹരിയായി ലഭിച്ച സ്ഥലത്താണ് എതിര്‍കക്ഷി ഗേറ്റ് സ്ഥാപിച്ചതെന്നും അവര്‍ ഒരു മീറ്റര്‍ വഴി പരാതിക്കാരിക്കു വിട്ടുനല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വഴി സംബന്ധിച്ച് കൊട്ടാരക്കര മുന്‍സിഫ് കോടതിയില്‍ കേസ് നിലവിലുണ്ടെന്നും കളക്ടര്‍ അറിയിച്ചു. കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ കമ്മീഷന് പരാതി തീര്‍പ്പാക്കി.