ലോകത്തെ ആദ്യ എ.ഐ മൂവി ലൗയു അണിഞ്ഞൊരുങ്ങുന്നു. റോഷിക എന്റർപ്രൈസസിന്റെ ബാനറിൽ പവൻകുമാർ നിർമിക്കുന്ന ഈ ചിത്രം എ. നാരായണ മൂർത്തി, രചനയും സംവിധാനവും നിർവഹിക്കുന്നു. ചിത്രീകരണം പൂർത്തിയായ സിനിമയുടെ ട്രെയ്ലർ റിലീസ് ചെയ്തു.
13 ഗാനങ്ങളാണ് ചിത്രത്തിലുളത്. സിജു തുറവൂർ ആണ് ഗാന രചന. അജയ് വാര്യർ, രഞ്ജിനി ജോസ് എന്നിവരാണ് അലാപനം. ആദ്യമാണ് ഒരു ചിത്രത്തിനു വേണ്ടി ഇത്രയും ഗാനങ്ങൾ ഉൾപ്പെടുത്തുന്നത്.
ചിത്രത്തിന്റെ മനോഹാരിത വർധിപ്പിക്കാൻ ഈ ഗാനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. വ്യത്യസ്തമായൊരു പ്രണയ കഥയാണ് ഈ ചിത്രം പറയുന്നത്. ഒരു ഗായകന്റെ പ്രണയ കഥ. കാമുകിയുടെ നന്മയ്ക്കുവേണ്ടി, സ്വന്തം ജീവിതം നോക്കാതെ പ്രണയം ഉപേക്ഷിച്ച, നന്മയുള്ള ഒരു കാമുകന്റെ കഥ.
ഇന്ത്യയിലെ എല്ലാ ഭാഷകളിലും, നിർമിക്കുന്ന ഈ ചിത്രം, പ്രേക്ഷകരെ വിസ്മയിപ്പിക്കും. നല്ലൊരു എന്റർടെയ്നറായാണ് ചിത്രം പ്രേക്ഷകരുടെ മുമ്പിലെത്തുന്നത്. എഐ ക്രിയേറ്റർ- നൂതൻ, പിആർഒ – അയ്മനം സാജൻ, വിതരണം- റോഷിക എന്റർപ്രെസസ്. ഉടൻ ചിത്രം തിയറ്ററിലെത്തും. -അയ്മനം സാജൻ