ഡോ​​ള​​ര്‍ ക​​ട​​ത്തിൽ എം. ​​ശി​​വ​​ശ​​ങ്കർ ആ​​റാം പ്ര​​തി; സം​​​​സ്ഥാ​​​​ന ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ന്‍​സ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ സ്വ​​​​പ്ന​​​യ്ക്ക് ചോ​​​​ര്‍​ത്തി ന​​​​ല്‍​കി; ക​​സ്റ്റം​​സ് സമർപ്പിച്ച കുറ്റപത്രത്തിൽ പറ‍യുന്ന കാര്യങ്ങൾ ഞെട്ടിക്കുന്നത്


കൊ​​​​ച്ചി: ഡോ​​​​ള​​​​ര്‍ ക​​​​ട​​​​ത്ത് കേ​​​​സി​​​​ല്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ മു​​​​ന്‍ പ്രി​​​​ന്‍​സി​​​​പ്പ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി എം. ​​​​ശി​​​​വ​​​​ശ​​​​ങ്ക​​​​റി​​​​നെ ആ​​​​റാം പ്ര​​​​തി​​​​യാ​​​​ക്കി ക​​​​സ്റ്റം​​​​സ് കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ര്‍​പ്പി​​​​ച്ചു.

എ​​​​റ​​​​ണാ​​​​കു​​​​ളം അ​​​​ഡീ. ചീ​​​​ഫ് ജു​​​​ഡീ​​​​ഷ​​ല്‍ മ​​​​ജി​​​​സ്‌​​​​ടേ​​​​റ്റ് (സാ​​​​മ്പ​​​​ത്തി​​​​ക കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ള്‍​ക്കു​​​​ള്ള) കോ​​​​ട​​​​തി​​​​യി​​​​ലാ​​​​ണ് കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ര്‍​പ്പി​​​​ച്ച​​​​ത്.

കോ​​​​ണ്‍​സു​​​​ലേ​​​​റ്റി​​​​ലെ മു​​​​ന്‍ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍ ഖാ​​​​ലി​​​​ദ് മു​​​​ഹ​​​​മ്മ​​​​ദ് അ​​​​ലി ഷൗ​​​​ക്രി​​​​യാ​​​​ണ് കു​​​​റ്റ​​​​പ​​​​ത്ര​​​​ത്തി​​​​ലെ ഒ​​​​ന്നാം പ്ര​​​​തി. ആ​​​​റു പ്ര​​​​തി​​​​ക​​​​ളു​​​​ള്ള കേ​​​​സി​​​​ൽ പി.​​​​എ​​​​സ്. സ​​​​രി​​​​ത്തും സ്വ​​​​പ്‌​​​​ന സു​​​​രേ​​​​ഷു​​​​മാ​​​​ണ് ര​​​​ണ്ടും മൂ​​​​ന്നും പ്ര​​​​തി​​​​ക​​​​ൾ.

സ​​​​ന്ദീ​​​​പ് നാ​​​​യ​​​​ര്‍ നാ​​​​ലാം പ്ര​​​​തി​​​​യും സ​​​​ന്തോ​​​​ഷ് ഈ​​​​പ്പ​​​​ന്‍ അ​​​​ഞ്ചാം പ്ര​​​​തി​​​​യു​​​​മാ​​​​ണ്.സ്വ​​​​പ്ന​​​​യു​​​​ടെ ലോ​​​​ക്ക​​​​റി​​​​ല്‍​നി​​​​ന്നു ക​​​​ണ്ടെ​​​​ത്തി​​​​യ ഒ​​​​രു​​​​കോ​​​​ടി രൂ​​​​പ ശി​​​​വ​​​​ശ​​​​ങ്ക​​​​റി​​​​ന്‍റെ പ​​​​ണ​​​​മാ​​​​ണെ​​​​ന്ന് കു​​​​റ്റ​​​​പ​​​​ത്ര​​​​ത്തി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.

ശി​​​​വ​​​​ശ​​​​ങ്ക​​​​ര്‍ സം​​​​സ്ഥാ​​​​ന ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ന്‍​സ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ സ്വ​​​​പ്ന​​​യ്ക്ക് ചോ​​​​ര്‍​ത്തി ന​​​​ല്‍​കി​​​​യെ​​​​ന്നും കു​​​​റ്റ​​​​പ​​​​ത്ര​​​​ത്തി​​​​ലു​​​​ണ്ട്. ലൈ​​​​ഫ് യു​​​​നി​​​​ടെ​​​​ക് മി​​​​ഷ​​​​ന്‍റെ ഇ​​​​ട​​​​പാ​​​​ടി​​​​ല്‍ ശി​​​​വ​​​​ശ​​​​ങ്ക​​​​റാ​​​​ണ് മു​​​​ഖ്യ സൂ​​​​ത്ര​​​​ക​​​​നെ​​​​ന്നും കു​​​​റ്റ​​​​പ​​​​ത്രം വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

40 പേ​​​​ജു​​​​ക​​​​ളു​​​​ള്ള കു​​​​റ്റ​​​​പ​​​​ത്ര​​​​മാ​​​​ണ് ക​​​​സ്റ്റം​​​​സ് കോ​​​​ട​​​​തി​​​​യി​​​​ല്‍ സ​​​​മ​​​​ര്‍​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.15 പേ​​​​രാ​​​​ണ് കേ​​​​സി​​​​ലെ സാ​​​​ക്ഷി​​​​ക​​​​ള്‍. ശി​​​​വ​​​​ശ​​​​ങ്ക​​​​റും സ്വ​​​​പ്ന​​​​യും ത​​​​മ്മി​​​​ലു​​​​ള്ള വാ​​​​ട്‌​​​​സാ​​​​പ്പ് ചാ​​​​റ്റു​​​​ക​​​​ള്‍ കു​​​​റ്റ​​​​പ​​​​ത്ര​​​​ത്തി​​​​ല്‍ പ​​​​രാ​​​​മ​​​​ര്‍​ശി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

വി​​​​ദേ​​​​ശ​​​​ത്ത് ബി​​​​സി​​​​ന​​​​സ് സം​​​​രം​​​​ഭം തു​​​​ട​​​​ങ്ങാ​​​​നും ശി​​​​വ​​​​ശ​​​​ങ്ക​​​​റി​​​​ന് താ​​​​ത്പ​​​​ര്യ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​താ​​​​യി ക​​​​സ്റ്റം​​​​സ് പ​​​​റ​​​​യു​​​​ന്നു. യു​​​​എ​​​​ഇ കോ​​​​ണ്‍​സു​​​​ല്‍ ജ​​​​ന​​​​റ​​​​ല്‍ അ​​​​ട​​​​ക്കം ഉ​​​​ള്‍​പ്പെ​​​​ട്ട ഡോ​​​​ള​​​​ര്‍ ക​​​​ട​​​​ത്തി​​​​നെ​​​​ക്കു​​​​റി​​​​ച്ച് അ​​​​റി​​​​യാ​​​​മാ​​​​യി​​​​രു​​​​ന്നി​​​​ട്ടും ശി​​​​വ​​​​ശ​​​​ങ്ക​​​​ര്‍ അ​​​​ക്കാ​​​​ര്യം മ​​​​റ​​​​ച്ചു​​​​വ​​​​ച്ചു.

ക​​​​ള്ള​​​​ക്ക​​​​ട​​​​ത്തി​​​​നെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ന്‍​സ് റി​​​​പ്പോ​​​​ര്‍​ട്ടു​​​​ക​​​​ള്‍ പ​​​​ല​​​​ത​​​​വ​​​​ണ സ്വ​​​​പ്ന​​​​യെ​​​​യും സ​​​​രി​​​​ത്തി​​​​നെ​​​​യും അ​​​​റി​​​​യി​​​​ച്ചെ​​​​ന്നു​​​​മാ​​​​ണ് കു​​​​റ്റ​​​​പ​​​​ത്ര​​​​ത്തി​​​​ല്‍ പ​​​​റ​​​​യു​​​​ന്ന​​​​ത്.

ഡോ​​​​ള​​​​ര്‍ ക​​​​ട​​​​ത്തി​​​​ലെ എ​​​​ല്ലാ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളും ശി​​​​വ​​​​ശ​​​​ങ്ക​​​​റി​​​​ന് അ​​​​റി​​​​യാ​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും കു​​​​റ്റ​​​​പ​​​​ത്ര​​​​ത്തി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.

Related posts

Leave a Comment