തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തില്‍ സിപിഎം അന്നും ഇന്നും എന്നും വിശ്വാസികള്‍ക്കൊപ്പമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്.ശബരിമലയിലെ സ്ത്രീ പ്രവേശനം അടഞ്ഞ അധ്യായമെന്നല്ല പറഞ്ഞത്. കഴിഞ്ഞ അധ്യായമാണെന്നാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. വര്‍ഗീയതയെ പ്രതിരോധിക്കേണ്ടത് വിശ്വാസികളാണ്.
ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അതേസമയം ശബരിമലയില്‍ യുവതി പ്രവേശനത്തിന് സിപിഎം എതിരല്ലെന്ന സൂചനയാണ് എംവി ഗോവിന്ദന്റെ വാക്കുകളിൽ പുറത്തുവരുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.