ചാ​റ്റിം​ഗി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ന്ന യു​വാ​ക്ക​ളെ പ്ര​കൃ​തി വി​രു​ദ്ധ ബന്ധത്തിനുപയോഗിക്കും; പിന്നീട് വിളിച്ച് ഭീഷണിപ്പെ ടുത്തി പണം തട്ടിയെടുക്കും; തൊടുപുഴക്കാരൻ അലാവുദ്ദീന്‍റെ ലീലകൾ ഇങ്ങനെയൊക്കെ…

തൊ​ടു​പു​ഴ: മൊ​ബൈ​ൽ ചാ​റ്റിം​ഗി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ന്ന യു​വാ​ക്ക​ളെ പ്ര​കൃ​തി വി​രു​ദ്ധ ബ​ന്ധ​ത്തി​നു​പ​യോ​ഗി​ച്ച് പ​ണ​വും മ​റ്റും ത​ട്ടി​യെ​ടു​ക്കു​ന്ന യു​വാ​വി​നെ തൊ​ടു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മ​ണ​ർ​കാ​ട് കൈ​ത​ച്ചി​റ മാ​ളി​യേ​ക്ക​ൽ സു​ൽ​ത്താ​ൻ അ​ലാ​വു​ദ്ദീ​നെ(29) യാ​ണ് എ​സ്ഐ വി.​സി.​വി​ഷ്ണു​കു​മാ​റും ജൂ​നി​യ​ർ എ​സ്ഐ വി.​സു​നി​ലും ചേ​ർ​ന്ന് അ​റ​സ്റ്റു ചെ​യ്ത​ത്. മൊ​ബൈ​ൽ ചാ​റ്റിം​ഗി​ലൂ​ടെ​യാ​ണ് പോ​ലീ​സ് പ്ര​തി​യെ ത​ന്ത്ര​പൂ​ർ​വം കു​ടു​ക്കി​യ​ത്. തൊ​ടു​പു​ഴ സ്വ​ദേ​ശി​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്.

ചാ​റ്റിം​ഗി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ന്ന​വ​രു​ടെ എ​ടി​എ​മ്മും പി​ൻ ന​ന്പ​രും ത​ന്ത്ര​പൂ​ർ​വം ത​ട്ടി​യെ​ടു​ത്ത് പ​ണം ക​വ​രു​ക​യാ​യി​രു​ന്നു ഇ​യാ​ളു​ടെ രീ​തി. തൊ​ടു​പു​ഴ സ്വ​ദേ​ശി​യു​ടെ ലാ​പ്ടോ​പ്പും ര​ണ്ട് മൊ​ബൈ​ൽ​ഫോ​ണു​ക​ളും എ​ടി​എം വ​ഴി 5000 രൂ​പ​യും ഇ​യാ​ൾ ത​ട്ടി​യെ​ടു​ത്തി​രു​ന്നു.

ഇ​ന്ന​ലെ ബ​സ് സ്റ്റാ​ൻ​ഡി​ൽ വ​ന്നി​റ​ങ്ങി​യ ഇ​യാ​ളെ കാ​ത്തു നി​ന്ന പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts