പത്തനംതിട്ട: ആരോഗ്യ മന്ത്രി വീണാ ജോര്ജിനെതിരേ പ്രതിഷേധത്തിന് സാധ്യതയുള്ളതിനാല് യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ഉള്പ്പെടെ മൂന്നു പേരെ പോലീസ് കരുതല് തടങ്കലിലാക്കി.മന്ത്രി മണ്ഡലത്തില് പങ്കെടുത്ത പരിപാടികള്ക്കു ശേഷം വൈകുന്നേരത്തോടെ ഇവരെ വിട്ടയച്ചു.
ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദൂ ചൂഡന്, ആറന്മുള നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ടി.എസ്. സുനില്, കെഎസ്യു ജില്ലാ ജനറല് സെക്രട്ടറി റോഷന് റോയ് തോമസ് എന്നിവരെയാണ് പിടികൂടിയത്.
ഓമല്ലൂരില്നിന്നാണ് വിജയ് ഇന്ദുചൂഡനടക്കമുള്ളവരെ പത്തനംതിട്ട പോലീസ് ബലം പ്രയോഗിച്ച് പിടികൂടി കരുതല് തടങ്കലിലാക്കിയത്. മന്ത്രി വീണാ ജോര്ജ് ഓമല്ലൂരില് നടക്കുന്ന പരിപാടിയില് പങ്കെടുക്കാന് എത്തുമെന്നതിനാല് യൂത്ത് കോണ്ഗ്രസ് നേതൃത്വത്തില് കരിങ്കൊടി കാണിക്കാന് സാധ്യതയുള്ളതിനാലാണ് ഇവരെ കരുതല് തടങ്കലിലാക്കിയത്.