ഫഹദ് ഫാസില്‍ തനിക്ക് ഏറ്റവുമധികം അഭിമാനം തോന്നുന്ന നടന്മാരില് ഒരാളാണെന്ന് ആലിയ ഭട്ട്. അദ്ദേഹത്തിന്റെ പ്രകടനം അതിശയകരമാണ്. ആവേശം എന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിലൊന്നാണ്. അദ്ദേഹത്തിനൊപ്പം ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്.
മലയാളത്തിലും ഹിന്ദിയിലുമായി ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച റോഷന് വളരെ അഭിരുചിയുള്ള നടനാണ്. അദ്ദേഹത്തോടൊപ്പം അഭിനയിച്ചത് (ഡാര്ലിംഗ്സ്) സന്തോഷകരമായ അനുഭവമായിരുന്നു.
പ്രാദേശികമായി സിനിമകളെ വേര്‍തിരിച്ച് കാണാറില്ല. സൃഷ്ടിപരമായ ലോകത്ത് എല്ലാവരും ഒരേ സ്പേസിലാണ്. നാം ഒരൊറ്റ യൂണിറ്റാണ്. ഇപ്പോള്‍ ഉള്ള പ്ലാറ്റ്ഫോമുകള് കാരണം എല്ലാ തരം ഉള്ളടക്കവും ഒരു ഉറവിടത്തില്‍ ലഭ്യമാണ് എന്ന് ആലിയ ഭട്ട് പറഞ്ഞു.