അമൽ ബാബുവിനെ മർദിച്ച സംഭവം; കു​റ്റ​ക്കാ​രാ​യ പോ​ലീ​സു​കാ​രെ ശിക്ഷിക്കണമെന്ന് എം. ​ലി​ജു


അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ വ​ട​ക്കു പ​ഞ്ചാ​യ​ത്ത്‌ മാ​ട​വ​ന​തോ​പ്പി​ൽ അ​മ​ൽ ബാ​ബു​വി​നെ പു​ന്ന​പ്ര പോ​ലീ​സ് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​രാ​യ പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ ശി​ക്ഷ​ണ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കെ​പി​സി​സി രാ​ഷ്്ട്രീയ കാ​ര്യ സ​മി​തി അം​ഗം എം ​ലി​ജു ആ​വ​ശ്യ​പ്പെ​ട്ടു.

ക്രൂ​ര​മാ​യ പോ​ലീ​സ് മ​ർ​ദ​ന​ത്തി​ൽ മാ​ര​ക​മാ​യ പ​രി​ക്കു​ക​ളാ​ണ് അ​മ​ലി​ന് സം​ഭ​വി​ച്ചി​ട്ടു​ള്ള​തെ​ന്ന് അ​ദ്ദേ​ഹ​ത്തെ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ച്ചു.

അ​തി​ക്രൂ​ര​മാ​യി വ​ള​ഞ്ഞി​ട്ട് മ​ർ​ദി​ച്ച​തി​നു​ശേ​ഷം ആ​ശു​പ​ത്രി​യി​ൽ ഈ ​വി​വ​രം പ​റ​യാ​തി​രിക്കാ​ൻ അ​മ​ലി​നെ പോ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും ഒ​രൂ മ​നു​ഷ്യ​ന് കൊ​ടു​ക്കേ​ണ്ട പ​രി​ഗ​ണ​ന ന​ൽ​കാ​തെ​യാ​ണ് ക്രൂ​ര​മാ​യി അ​മ​ലി​നെ മ​ർ​ദ്ദി​ച്ച​തെ​ന്നും ലി​ജു പ​റ​ഞ്ഞു.

Related posts

Leave a Comment