അമ്പലപ്പുഴ ശ്രീ​കൃ​ഷ്ണസ്വാമി​ക്ഷേ​ത്ര​ത്തി​ലെ ശ്രീ​മൂ​ലം തി​രു​നാ​ൾ സ്ഥാപിച്ച സ്വ​ർ​ണ​ക്കൊ​ടി​മ​ര​ത്തി​ന് 131 വ​യ​സ്

അ​ന്പ​ല​പ്പു​ഴ: ശ്രീ​കൃ​ഷ്ണ​സ്വാ​മി​ക്ഷേ​ത്ര​ത്തി​ലെ കൊ​ടി​മ​ര​ത്തി​ന് ഇ​ന്ന് 131 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്നു. 1889 മാ​ർ​ച്ച് അ​ഞ്ചി​നാ​ണ് അ​ന്ന​ത്തെ തി​രു​വി​താം​കൂ​ർ മ​ഹാ​രാ​ജാ​വ് ശ്രീ​മൂ​ലം തി​രു​നാ​ൾ അ​ന്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ സ്വ​ർ​ണ​ക്കൊ​ടി​മ​രം സ്ഥാ​പി​ച്ച​ത്.

അ​ന്നു​വ​രെ ക​വു​ങ്ങി​ൻ ത​ടി​യി​ലാ​യി​രു​ന്നു ഉ​ത്സ​വ​ത്തി​ന് കൊ​ടി ഉ​യ​ർ​ത്തി​യി​രു​ന്ന​ത്. ഈ ​പ​ര​ന്പ​രാ​ഗ​ത രീ​തി​ക്കാ​ണ് മ​ഹാ​രാ​ജാ​വ് മാ​റ്റം വ​രു​ത്തി​യ​ത്. തേ​ക്കി​ൻ ത​ടി​യി​ലെ പ​റ ഇ​ള​ക്കി​യ ശേ​ഷ​മാ​ണ് ഇ​തി​ൽ സ്വ​ർ​ണം പൂ​ശി​യ​ത്. ഈ ​വ​ർ​ഷ​ത്തെ കൊ​ടി​യേ​റ്റി​ന് പു​തി​യ കൊ​ടി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്.

12 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ക്ഷേ​ത്ര​ത്തി​ലെ കൊ​ടി​മാ​റ്റി പു​തി​യ​ത് നി​ർ​മി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​വും ഇ​തി​ന് അ​നു​മ​തി തേ​ടി​യെ​ങ്കി​ലും ഇ​ത്ത​വ​ണ​യാ​ണ് ല​ഭി​ച്ച​ത്. സ്വ​ർ​ണ​ക്കു​മി​ൾ, ഗ​രു​ഡ​ൻ രൂ​പം എ​ന്നി​വ​യ​ട​ങ്ങി​യ കൊ​ടി ക​ഴി​ഞ്ഞ ദി​വ​സം തി​രു​വാ​ഭ​ര​ണ ക​മ്മീ​ഷ​ണ​ർ പ​രി​ശോ​ധി​ച്ചി​രു​ന്നു.

Related posts

Leave a Comment