കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. മലപ്പുറം വണ്ടൂര്‍ സ്വദേശി ശോഭന(56)യാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് മരണം സ്ഥരീകരിച്ചത്. രോഗം ബാധിച്ച് വെന്റിലേറ്ററിലായിരുന്നു.ഒരുമാസത്തിനിടെ മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേരാണ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്..
വിദേശത്ത് നിന്നുൾപ്പെടെ മരുന്നെത്തിച്ച് രോഗികൾക്ക് നൽകുന്നുണ്ടെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചിട്ടുണ്ട്. രണ്ട് കുട്ടികൾ ഉൾപ്പെടെ 11 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.