വി​ജ​യ് ബാ​ബു​വി​നെ​തി​രേ ന​ട​പ​ടി​യെടുക്കാത്തതിന്‍റെ കാരണമായി ച​​ല​​ച്ചി​​ത്ര​​താ​​ര സം​​ഘ​​ട​​ന പറഞ്ഞതിങ്ങനെ; സംഘടനയെ വിമർശിച്ച ഷ​മ്മി തി​ല​ക​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി എഎംഎംഎ

 

കൊ​​ച്ചി: പു​​തു​​മു​​ഖ​​ന​​ടി​​യു​​ടെ പീ​​ഡ​​ന​ പ​​രാ​​തി​​യി​​ല്‍ വി​​ജ​​യ് ബാ​​ബു​​വി​​നെ​​തി​​രെ ച​​ല​​ച്ചി​​ത്ര​​താ​​ര സം​​ഘ​​ട​​ന​​യാ​​യ അ​​മ്മ ജ​​ന​​റ​​ല്‍ ബോ​​ഡി​​യി​​ല്‍ ന​​ട​​പ​​ടി ഉ​​ണ്ടാ​​യി​​ല്ല.

വി​​ജ​​യ് ബാ​​ബു​​വി​​നെ​​തി​​രാ​​യ പ​​രാ​​തി കോ​​ട​​തി​​യു​​ടെ പ​​രി​​ഗ​​ണ​​ന​​യി​​ലാ​​യ​​തി​​നാ​​ല്‍ ഇ​​പ്പോ​​ള്‍ എ​​ടു​​ത്തു​​ചാ​​ടി ഒ​​രു തീ​​രു​​മാ​​നം എ​​ടു​​ക്കാ​​നാ​​കി​​ല്ലെ​​ന്ന് അ​​മ്മ  ജ​​ന​​റ​​ല്‍ ബോ​​ഡി യോ​​ഗ​​ത്തി​​നു​​ശേ​​ഷം ന​​ട​​ത്തി​​യ വാ​​ര്‍​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ്ര​​സി​​ഡ​ന്‍റ് മോ​​ഹ​​ന്‍​ലാ​​ല്‍, ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ഇ​​ട​​വേ​​ള ബാ​​ബു എ​​ന്നി​​വ​​ര്‍ വ്യ​​ക്ത​​മാ​​ക്കി.

ഇ​ന്ന​ലെ രാ​​വി​​ലെ ന​​ട​​ന്ന ജ​​ന​​റ​​ല്‍ ബോ​​ഡി യോ​​ഗ​​ത്തി​​ല്‍ വി​​ജ​​യ് ബാ​​ബു​​വും പ​​ങ്കെ​​ടു​​ത്തു.  അ​​മ്മ​​യെ വി​​മ​​ര്‍​ശി​​ച്ച​​തി​​ന്‍റെ പേ​​രി​​ല്‍ ന​​ട​​ന്‍ ഷ​​മ്മി തി​​ല​​ക​​നോ​​ട് വി​​ശ​​ദീ​​ക​​ര​​ണം തേ​​ടാ​​ന്‍ തീ​​രു​​മാ​​നി​​ച്ച​​താ​​യും അ​​മ്മ ഭാ​​ര​​വാ​​ഹി​​ക​​ള്‍ പ​​റ​​ഞ്ഞു. 

ഷ​​മ്മി​​യു​​ടെ ഭാ​​ഗം കൂ​​ടി കേ​​ട്ട​​ശേ​​ഷ​​മാ​​കും തീ​​രു​​മാ​​നം. ഷ​​മ്മി​​യെ പു​​റ​​ത്താ​​ക്കി​​യെ​​ന്ന വാ​​ര്‍​ത്ത ത​​ള്ളി​​യ അ​​മ്മ അ​​ദ്ദേ​​ഹം ഇ​​പ്പോ​​ഴും സം​​ഘ​​ട​​ന​​യു​​ടെ ഭാ​​ഗ​​മാ​​ണെ​​ന്നും വ്യ​​ക്ത​​മാ​​ക്കി.

 ജ​​ന​​റ​​ല്‍ ബോ​​ഡി​​ക്ക് പു​​റ​​ത്താ​​ക്കാ​​നാ​​കി​​ല്ല. അ​​തി​​നു​​ള്ള അ​​ധി​​കാ​​രം എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ക​​മ്മി​​റ്റി​​ക്കാ​​ണ്. ഷ​​മ്മി​​യെ കേ​​ട്ട​​ശേ​​ഷം ന​​ട​​പ​​ടി എ​​ടു​​ക്കാ​​ന്‍ എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ക​​മ്മി​​റ്റി​​യെ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തും. 

പു​​റ​​ത്താ​​ക്കാ​​നു​​ള്ള തെ​​റ്റ് ചെ​​യ്തി​​ട്ടി​​ല്ല: ഷ​​മ്മി തിലകൻ
കൊ​​ച്ചി: താ​​ര​​സം​​ഘ​​ട​​ന​​യാ​​യ അ​​മ്മ​​യി​​ല്‍​നി​​ന്ന് പു​​റ​​ത്താ​​ക്കാ​​നു​​ള്ള തെ​​റ്റൊ​​ന്നും ചെ​​യ്തി​​ട്ടി​​ല്ലെ​​ന്ന് ന​​ട​​ന്‍ ഷ​​മ്മി തി​​ല​​ക​​ന്‍. അ​​മ്മ​​യി​​ല്‍ മാ​​ഫി​​യ സം​​ഘ​​മെ​​ന്നു പ​​റ​​ഞ്ഞി​​ട്ടി​​ല്ല.

ത​​ന്‍റെ വാ​​ക്കു​​ക​​ളെ വ​​ള​​ച്ചൊ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. അ​​മ്മ​​യി​​ല്‍ എ​​ല്ലാ​​വ​​ര്‍​ക്കും ത​​ന്നോ​​ട് എ​​തി​​ര്‍​പ്പി​​ല്ല. ചി​​ല ഭാ​​ര​​വാ​​ഹി​​ക​​ള്‍​ക്കു മാ​​ത്ര​​മാ​​ണ് വി​​രോ​​ധം.

അ​​ച്ഛ​​നോ​​ടു​​ള്ള എ​​തി​​ര്‍​പ്പാ​​ണ് അ​​തി​​നു കാ​​ര​​ണം. അ​​വ​​രി​​ല്‍​നി​​ന്ന് നീ​​തി പ്ര​​തീ​​ക്ഷി​​ക്കു​​ന്നി​​ല്ല. തെ​​ളി​​വു സ​​ഹി​​തം മ​​റു​​പ​​ടി ന​​ല്കും. തെ​​റ്റു​​ണ്ടെ​​ങ്കി​​ല്‍ എ​​ന്തു ന​​ട​​പ​​ടി​​യും സ്വീ​​ക​​രി​​ക്കും.

എ​​ന്തു തെ​​റ്റാ​​ണ് ചെ​​യ്ത​​തെ​​ന്ന് എ​​നി​​ക്ക് വ്യ​​ക്ത​​മാ​​യി​​ട്ടി​​ല്ല. പു​​റ​​ത്താ​​ക്കു​​മെ​​ന്ന് ക​​രു​​തു​​ന്നി​​ല്ലെ​​ന്നു പ​​റ​​ഞ്ഞ ഷ​​മ്മി, താ​​ന്‍ ജ​​ന​​റ​​ല്‍ ബോ​​ഡി​​ക്കു ന​​ല്കി​​യ പ​​രാ​​തി​​ക​​ളി​​ലൊ​​ന്നും ന​​ട​​പ​​ടി എ​​ടു​​ത്തി​​ട്ടി​​ല്ലെ​​ന്നും ചൂ​​ണ്ടി​​ക്കാ​​ട്ടി.

 

Related posts

Leave a Comment