അ​സൂ​യ​പ്പെ​ടു​ത്തു​ന്ന പ്ര​ക​ട​ന​വു​മാ​യി അ​ന​സൂ​യ സെ​ൻ​ഗു​പ്ത; കാ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ മി​ക​ച്ച അ​ഭി​ന​യ​ത്തി​നു​ള്ള പു​ര​സ്‌​കാ​രം നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​രി

അ​ന​സൂ​യ സെ​ൻ​ഗു​പ്ത ഓ​രോ ഭാ​ര​തീ​യ​നും അ​ഭി​മാ​ന നേ​ട്ടം. കാ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ മി​ക​ച്ച അ​ഭി​ന​യ​ത്തി​നു​ള്ള പു​ര​സ്‌​കാ​രം നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​രി​യാ​ണ് അ​ന​സൂ​യ സെ​ൻ​ഗു​പ്ത.

ബ​ൾ​ഗേ​റി​യ​ൻ സം​വി​ധാ​യ​ക​ൻ കോ​ൺ​സ്റ്റാ​ന്‍റി​ൻ ബൊ​ജ​നോ​വി​ന്‍റെ ചി​ത്ര​മാ​യ ‘ദി ​ഷെ​യിം​ലെ​സ്’​ലെ അ​ഭി​ന​യ​ത്തി​നാ​ണ് അ​ന​സൂ​യ കാ​നി​ലെ അ​ൺ സെ​ർ​ട്ടെ​യ്ൻ റി​ഗാ​ർ​ഡ് സെ​ഗ്‌​മെ​ന്‍റി​ൽ മി​ക​ച്ച ന​ടി​ക്കു​ള്ള പു​ര​സ്‌​കാ​രം നേ​ടി​യ​ത്. ന​ടി മി​താ വ​സി​ഷ്ടും ഒ​മാ​ര ഷെ​ട്ടി​യും ചി​ത്ര​ത്തി​ൽ ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്നു​ണ്ട്.

ഡ​ൽ​ഹി​യി​ലെ ഒ​രു വേ​ശ്യാ​ല​യ​ത്തി​ൽ നി​ന്ന് ഒ​രു പോ​ലീ​സു​കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ര​ക്ഷ​പ്പെ​ടു​ന്ന രേ​ണു​ക എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​ന​സൂ​യ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ത​ന്‍റെ അ​വാ​ർ​ഡ് ക്വീ​ർ ക​മ്മ്യൂ​ണി​റ്റി​ക്കും ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​റ്റ് പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട സ​മൂ​ഹ​ങ്ങ​ൾ​ക്കും വേ​ണ്ടി സ​മ​ർ​പ്പി​ക്കു​ന്നു എ​ന്ന് അ​ന​സൂ​യ പ​റ​ഞ്ഞു.

ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം കാ​ൻ​സ് ഫി​ലിം ഫെ​സ്റ്റി​വ​ലി​ന്‍റെ 77-ാം പ​തി​പ്പ് തി​ക​ച്ചും സം​ഭ​വ​ബ​ഹു​ല​മാ​യി​രു​ന്നു. ശ​നി​യാ​ഴ്ച കാ​ൻ​സ് ഫി​ലിം ഫെ​സ്റ്റി​വ​ലി​ന് തി​ര​ശീ​ല വീ​ഴും.

Related posts

Leave a Comment