അഞ്ച് സുന്ദരികൾ എന്ന സിനിമയിലെ ഓർമകൾ ഓർത്തെടുത്ത് അനിഖ സുരേന്ദ്രൻ. അന്നതിന്റെ ഭാഗമാകുമ്പോള്‍ ഒന്‍പതു വയസേയുള്ളൂ എനിക്ക് പ്രായം. അഭിനയിക്കുമ്പോള്‍ എന്താണ് കഥയെന്നൊന്നും അറിയില്ല. ത്രെഡ് ചെറുതായി അറിയാമെന്ന് മാത്രം.
ഇത്രയും വലിയൊരു പ്രമേയമാണെന്ന് തിരിച്ചറിഞ്ഞത് ഒരുപാട് കാലത്തിന് ശേഷമാണ്. അതില്‍ സേതുലക്ഷ്മിയുടെ പേടി അഭിനയിച്ചു ഫലിപ്പിക്കേണ്ട ചില രംഗങ്ങള്‍ ഉണ്ടായിരുന്നു. അതിന് എന്നെ തയാറാക്കിയത് ഇപ്പോഴും ഓര്‍മയുണ്ട്.
ഒരു പാമ്പ് മോളെ കടിക്കാന്‍ വരുന്നു. അപ്പോള്‍ എങ്ങനെയാകും മോളുടെ പേടി. അത് അഭിനയിച്ചു കാണിക്ക്… എന്നു പറഞ്ഞാണ് ഒരു പ്രത്യേക സീനില്‍ എന്നെ സീനില്‍ അഭിനയിപ്പിച്ചത്. എന്റെയും ചേതന്റെയും നിഷ്കളങ്കമായ ഭാവങ്ങളൊക്കെ നന്നായി എടുത്തു. ഇപ്പോള്‍ ആ സിനിമയിലെ സേതുലക്ഷ്മി തന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമാണെന്ന് അനിഖ.