യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യ; ഭാ​ര്യാ​കാ​മു​ക​ൻ പിടിയിൽ; യു​വ​തി മ​ക്ക​ളെ​യും കൊ​ണ്ട് കാമുകനൊപ്പം പോകുകയായിരുന്നു


കാ​ട്ടാ​ക്ക​ട : യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭാ​ര്യാ​കാ​മു​ക​നെ വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
2019 മു​ട്ട​ത്ത​റ പു​ത്ത​ൻ​തെ​രു​വ് മ​ണ​ക്കാ​ട് ഉ​ഷാ ഭ​വ​നി​ൽ ശി​വ​കു​മാ​ർ ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ൽ നെ​ടു​മ​ങ്ങാ​ട് ന​ഗ​രി​ക്കു​ന്ന് പ​ഴ​വ​ടി കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ വി​ഷ്ണു (30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

യു​വ​തി മ​ക്ക​ളെ​യും കൊ​ണ്ട് വി​ഷ്ണു​വു​മൊ​ത്ത് ശ്രീ​കാ​ര്യ​ത്തെ ഒ​രു വീ​ട്ടി​ൽ താ​മ​സ​മാ​ക്കി​യ​തോ​ടെ 2019 സെ​പ്റ്റം​ബ​റി​ൽ ശി​വ​കു​മാ​ർ വീ​ടി​നു​ള്ളി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു.

ആ​ത്മ​ഹ​ത്യ സം​ബ​ന്ധി​ച്ച് ബ​ന്ധു​ക്ക​ൾ വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് വി​ഷ്ണു ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു.​

പാ​ല​ക്കാ​ട് ഉ​ൾ​പ്പ​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന വി​ഷ്ണു ശ്രീ​കാ​ര്യ​ത്തെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.​ഇ​യാ​ൾ​ക്കെ​തി​രേ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​കു​റ്റം ചു​മ​ത്തി​യെ​ന്നും യു​വ​തി​ക്കെ​തി​രെ​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

​വി​ള​പ്പി​ൽ​ശാ​ല സി​ഐ സു​രേ​ഷ് കു​മാ​ർ, എ​സ്ഐ വി. ​ഷി​ബു, എ​എ​സ്ഐ ആ​ർ.​വി. ബൈ​ജു, സി​പി​ഒ അ​രു​ൺ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘം പി​ടി​കൂ​ടി​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment